റവ. ഡോ. ആന്റോ പൂണോളിക്ക് ഓണററി പൗരത്വം
Saturday, July 5, 2025 12:16 PM IST
മൗറൻ: ലിച്ചെൻസ്റ്റൈൻ രാജ്യത്തെ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ റവ. ഡോ. ആന്റോ പൂണോളി മൗറൻ മുൻസിപ്പാലിറ്റിയുടെ ഓണറ്റി പൗരനായി തെരഞ്ഞെടുക്കപ്പെട്ടു.
മൗറനിലുള്ള വിശുദ്ധ പീറ്റർ ആൻഡ് പോൾ ഇടവകയിൽ കഴിഞ്ഞ 27 വർഷമായി സേവനമനുഷ്ഠിക്കുകയാണ് റവ. ഡോ. ആന്റോ പൂണോളി.
ചേരാനല്ലൂർ മങ്കുഴി തിരുക്കുടുംബ ഇടവകയിൽപെട്ട പൂണോളി റാഫേൽ-ത്രേസ്യ ദമ്പതികളുടെ മകനും വിൻസെൻഷ്യൽ അങ്കമാലി മേരി മാതാ പ്രൊവിൻസ് അംഗവുമാണ്.
നാൽപ്പതിനായിരത്തിൽപ്പരം മാത്രം ജനസംഖ്യയുള്ള യൂറോപ്പിലെ ഒരു ചെറുരാഷ്ട്രമാണ് ലിച്ചെൻസ്റ്റൈൻ.