ലെസ്റ്ററിൽ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ വിശുദ്ധ തോമാസ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ
ജോർജ് എടത്വ
Thursday, July 3, 2025 7:30 AM IST
ലെസ്റ്റർ: ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ വിശുദ്ധ തോമാസ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ വ്യാഴാഴ്ച വൈകുന്നേരം 5.30 ന് മദർ ഓഫ് ഗോഡ് പള്ളിവികാരിയും സെന്റ് അൽഫോൻസാ സീറോ മലബാർ മിഷൻ ഡയറക്ടറുമായ ഫാ. ഹാൻസ് പുതിയകുളങ്ങര കൊടിമരം വെഞ്ചരിപ്പും ദിവ്യബലിയും അർപ്പിക്കും.
വെള്ളിയാഴ്ച വൈകുന്നേരം 5.30ന് കുർബാനയും ശേഷം വാഹനങ്ങളുടെ വെഞ്ചിരിപ്പും നടക്കും. ശനിയാഴ്ച രാവിലെ 11.30ന് കുർബാനയും ഒന്നിന് സ്നേഹവിരുന്നും നടക്കും. തുടർന്ന് കലാസാംസ്കാരിക പരിപാടികൾ ഉൾപ്പെടുത്തിയ ഇടവക ദിനാഘോഷങ്ങൾ നടക്കും.
ഞായറാഴ്ച വൈകുന്നേരം മൂന്നിന് നടക്കുന്ന തിരുനാൾ കുർബാനയ്ക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകും തുടർന്ന് പ്രദിക്ഷണവും തുടർന്ന് ഉൽപന്നലേലവും നടക്കും.
തിങ്കളാഴ്ച ലെസ്റ്റർ ഇടവക തിരുന്നാളിന് സമാപനം കുറിച്ചുകൊണ്ട് കുർബാനയും തുടർന്ന് കൊടിയിറക്കവും നടക്കും.
പള്ളിൽ നടക്കുന്ന ഇടവക തിരുന്നാളിന്റെ തിരുകർമങ്ങളിൽ പങ്കെടുക്കാൻ എല്ലാ വിശ്വാസികളെയും പള്ളി വികാരിയും ഇടവകസമൂഹ പ്രതിനിധികളും ഇടവക സമൂഹവും ക്ഷണിക്കുന്നതായി അറിയിച്ചു.