രാജ്യാന്തര റേഡിയോഗ്രാഫേഴ്സ് കോൺഫറൻസ് ബർമിംഗ്ഹാമിൽ
അനിൽ ഹരി
Saturday, July 5, 2025 3:13 PM IST
ബർമിംഗ്ഹാം: പ്രഫഷണൽ അലയൻസ് ഓഫ് ഇന്ത്യൻ റേഡിയോഗ്രാഫേഴ്സ് ശനിയാഴ്ച ബർമിംഗ്ഹാം ഹെൽത്ത് സയൻസസ് കാമ്പസിൽ രാജ്യാന്തര റേഡിയോഗ്രാഫേഴ്സ് കോൺഫറൻസ് സംഘടിപ്പിക്കുന്നു.
"Building Bridges in Radiology: Learn - Network - Thrive' എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്. ആഷ്ഫോർഡിലെ പാർലമെന്റ് അംഗം സോജൻ ജോസഫ് എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും.
സൊസൈറ്റി ആൻഡ് കോളജ് ഓഫ് റേഡിയോഗ്രാഫേഴ്സിന്റെ സിഇഒ റിച്ചാർഡ് ഇവാൻസ്, ഇന്റർനാഷനൽ സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്സ് ആൻഡ് റേഡിയേഷൻ ടെക്നോളജിസ്റ്റ് പ്രസിഡന്റ് ഡോ. നപപോംഗ് പോംഗ്നാപംഗ് എന്നിവരുടെ മുഖ്യപ്രഭാഷണങ്ങളും പരിപാടിയിൽ ഉൾപ്പെടുന്നു.