ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ ടെ​ൻ​സി​യ സി​ബി​യെ പീ​സ് ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ച്ചു. ക​ണ്ണൂ​ർ തേ​ർ​ത്ത​ല്ലി എ​രു​വാ​ട്ടി സ്വ​ദേ​ശി​നി​യാ​ണ്. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ജ​സ്റ്റീ​സ് വ​കു​പ്പാ​ണ് പീ​സ് ക​മ്മീ​ഷ​ണ​ർ സ്ഥാ​നം ന​ൽ​കി​യ​ത്.

ആ​ല​ക്കോ​ട് മേ​രി​ഗി​രി പ​ഴ​യി​ട​ത്ത് ടോ​മി - ത്രേ​സ്യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളും ക​ണ്ണൂ​ർ ചെ​മ്പേ​രി സ്വ​ദേ​ശി അ​ഡ്വ. സി​ബി സെ​ബാ​സ്റ്റ്യ​ൻ പേ​ഴുംകാ​ട്ടി​ലി​ന്‍റെ ഭാ​ര്യ​യുമാ​ണ്.

ഡ​ബ്ലി​ൻ ബ്ലാ​ക്ക്റോ​ക്ക് ഹോ​സ്പി​റ്റ​ലി​ൽ സീ​നി​യ​ർ നഴ്സാ​യി ജോ​ലി ചെയ്യുന്ന ടെ​ൻ​സി​യ, റോ​യ​ൽ കോ​ള​ജ് ഓ​ഫ് സ​ർ​ജ​ൻ​സ് ഇ​ൻ അ​യ​ർ​ല​ൻ​ഡി​ൽ നി​ന്ന് ഉ​ന്ന​ത​ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്.


2005ലാ​ണ് ഇ​വ​ർ അ​യ​ർ​ല​ൻ​ഡി​ൽ എ​ത്തി​യ​ത്. സീ​റോമ​ല​ബാ​ർ സ​ഭ ഡ​ബ്ലി​ൻ ബ്ലാ​ക്ക്റോ​ക്ക് ഇ​ട​വ​ക​യി​ലെ മാ​തൃ​വേ​ദി സെ​ക്ര​ട്ട​റി​യും വേ​ദ​പാ​ഠം അ​ധ്യാ​പി​ക​യുമാ​ണ്.

കൗ​ണ്ടി ഡ​ബ്ലി​നും വി​ക്ലോ മീ​ത്ത് തു​ട​ങ്ങി​യ അ​നു​ബ​ന്ധ കൗ​ണ്ടി​ക​ളി​ലും പ്ര​വ​ർ​ത്ത​നാ​ധി​കാ​ര​മു​ള്ള ചു​മ​ത​ല​യാ​ണ് ടെ​ൻ​സി​യയ്ക്ക് ന​ൽ​കി​യി​ട്ടു​ള്ള​ത്.

എ​ഡ്വി​ൻ, എ​റി​ക്, ഇ​വാ​നി മ​രി​യ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.