അ​ന്ന ബേ​ണ്‍​സി​ന് മാ​ൻ ബു​ക്ക​ർ സ​മ്മാ​നം
Wednesday, October 17, 2018 11:19 PM IST
ല​ണ്ട​ൻ: വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​ൽ​നി​ന്നു​ള്ള എ​ഴു​ത്തു​കാ​രി​യാ​യ അ​ന്ന ബേ​ണ്‍​സ് ഈ ​വ​ർ​ഷ​ത്തെ മാ​ൻ ബു​ക്ക​ർ സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​യാ​യി. ബു​ക്ക​ർ പു​ര​സ്കാ​രം നേ​ടു​ന്ന ആ​ദ്യ വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡു​കാ​രി​യാ​ണ് അ​ന്ന.

അ​ന്ന​യു​ടെ പ​രീ​ക്ഷ​ണാ​ത്മ​ക നോ​വ​ലാ​യ മി​ൽ​ക്ക​മാ​നാ​ണ് 50000 പൗ​ണ്ടി​ന്‍റെ പു​ര​സ്കാ​രം. ച​ട​ങ്ങി​ൽ അ​ന്പ​ത്ത​യാ​റു​കാ​രി​യാ​യ അ​ന്ന ല​ണ്ട​നി​ൽ ന​ട​ന്ന ബു​ക്ക​ർ പു​ര​സ്കാ​ര​ത്തി​ന്‍റെ അ​ന്പ​താം വാ​ർ​ഷി​ക​ത്തി​ൽ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. റി​ച്ച​ർ​ഡ് പ​വേ​ഴ്സ്, ഇ​രു​പ​ത്തി​യേ​ഴു​വ​യ​സു​കാ​രി ഡെ​യ്സി ജോ​ണ്‍​സ​ണ്‍, എ​സി എ​ഡു​ജ്യ​ൻ എ​ന്നി​വ​രെ അ​വ​സാ​ന റൗ​ണ്ടി​ൽ മ​റി​ക​ട​ന്നാ​ണ് ബേ​ണ്‍​സ് സ​മ്മാ​നം സ്വ​ന്ത​മാ​ക്കി​യ​ത്

മി​ൽ​ക്ക് മാ​ൻ എ​ന്ന ക​രു​ത്ത​റ്റ മ​നു​ഷ്യ​നാ​ൽ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​കു​ന്ന 18 വ​യ​സു​കാ​രി​യു​ടെ ക​ഥ​യാ​ണ് മി​ൽ​ക്ക്മാ​ൻ. ലി​റ്റി​ൽ ക​ണ്‍​സ്ട്ര​ക്ഷ​ൻ, നോ ​ബോ​ണ്‍​സ് എ​ന്നീ ര​ണ്ടു നോ​വ​ലു​ക​ൾ​ക്കു ശേ​ഷ​മു​ള്ള നോ​വ​ലാ​ണി​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ