സി​ഡ്നി​യി​ൽ മെ​ഗാ തി​രു​വാ​തി​ര
Wednesday, November 7, 2018 3:01 AM IST
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യ് ഇ​രു​നൂ​റി​ല​ധി​കം വ​നി​ത​ക​ൾ അ​ണി​നി​ര​ക്കു​ന്ന മെ​ഗാ തി​രു​വാ​തി​ര​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.

സി​ഡ്നി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​റ്റു പ്രാ​ദേ​ശി​ക കൂ​ട്ടാ​യ്മ​ക​ളു​ടെ​യും അ​സോ​സി​യ​ഷ​നു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ഗാ തി​രു​വാ​തി​ര ഏ​പ്രി​ൽ 27നു ​ലി​വ​ർ​പൂ​ൾ വി​റ്റ​ലം സെ​ന്‍റ​റി​ൽ (Whitlam leisure cetnre) ന​ട​ക്കു​ന്ന റൈ​സ് ആ​ൻ​ഡ് റീ​സ്റ്റോ​ർ കാ​ർ​ണി​വ​ൽ വേ​ദി​യി​ൽ അ​ര​ങ്ങേ​റും.

ത​ദ്ദേ​ശീ​യ​രും മ​റ്റു ഇ​ന്ത്യ​ൻ സ​മൂ​ഹ​വു​മു​ൾ​പ്പെ​ടെ ര​ണ്ടാ​യി​ര​ത്തോ​ളം കാ​ണി​ക​ൾ തി​രു​വാ​തി​ര കാ​ണു​വാ​ൻ എ​ത്തി​ച്ചേ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. ഈ ​മെ​ഗാ തി​രു​വാ​തി​ര​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ ന​വ​ന്പ​ർ 20നു ​മു​ൻ​പാ​യി ബീ​ന ര​വി​കു​മാ​ർ 04253 26519, ഷീ​ജ ന​ന്ദ​കു​മാ​ർ 0423037096 ല​ക്ഷ്മി സു​ജി​ത് 0434617482) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: ജെ​യിം​സ് ചാ​ക്കോ