കെന്‍റ് സെന്‍റ് ജോൺ പോൾ സെക്കൻഡ് ക്നാനായ മിഷനിൽ പ്രഥമ തിരുനാളും ബിഷപ് കുര്യൻ വയലുങ്കലിന് സ്വീകരണവും
Monday, May 20, 2019 9:51 PM IST
ലണ്ടൻ: ഇംഗ്ലണ്ടിലെ രണ്ടാമത് ക്നാനായ മിഷനായി ഉയർത്തപ്പെട്ട സെന്‍റ് ജോൺ പോൾ സെക്കൻഡ് ക്നാനായ മിഷനിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ജോൺ പോൾ രണ്ടാമന്‍റെ തിരുന‌ാളും പാപ്പുവ ന്യൂ ഗിനിയിലെ അപ്പസ്തോലിക് ന്യൂൺഷോ ബിഷപ് കുര്യൻ വയലുങ്കിലിന് സ്വീകരണവും ജൂൺ 23 ന് (ഞായർ) നടക്കും. ഔർ ലേഡി ഓഫ് ജില്ലിങ്ങാം പള്ളിയിൽ ഉച്ചകഴിഞ്ഞു മൂന്നിനാണ് ചടങ്ങുകൾ

തിരുനാളിന്‍റെ വിജയത്തിനായി വികാരി റവ.ഫാ. ജോഷി കൂട്ടുങ്ങൽ , ജനറൽ കൺവീനർ ടോമി പട്യാലിൽ, ട്രസ്റ്റിമാരായ ആൽബി കുടുംബകുഴിയിൽ, സിറിൾ പടപുരക്കൽ, സിജു മഠത്തിപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു .