ഒഐസിസി ഇറ്റലി സാന്പത്തിക സഹായം നൽകി
Saturday, June 15, 2019 9:04 PM IST
റോം: നിരവധി സാമൂഹിക നന്മ ലക്ഷ്യമാക്കി പ്രവർത്തിച്ചുവരുന്ന ഒഐസിസി ഇറ്റലി ഭവന നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. ഇപ്പോൾ കോട്ടയം ജില്ലയിലെ പുതുപ്പള്ളി കൊച്ചുമറ്റം യുപി സ്കൂളിന് ലാപ്ടോപ് വാങ്ങാനുള്ള തുക ഒഐസിസി ഇറ്റലിയുടെ വൈസ് പ്രസിഡന്‍റ് ബീന ജോസ് സ്കൂൾ പ്രധാന അധ്യാപിക അനു കെ. ബാബുവിനെ ഏല്പിച്ചു.

കോണ്‍ഗ്രസിന്‍റെ പ്രവർത്തനം മതേതരമൂല്യങ്ങൾ ഉയർത്തി പിടിച്ച് അർഹമായ കരങ്ങൾക്ക് ശക്തി നൽകുന്ന വിധത്തിൽ ഈ വർഷം കൂടുതൽ മേഖല‍യിലേക്ക് ഏകോപിപ്പിച്ചു നടത്തുമെന്ന് പ്രസിഡന്‍റ് ജോമോൻ കുഴിക്കാട്ടിൽ, സെക്രട്ടറി ബി. അനില എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ