ജ​ന​കീ​യ പ്ര​ക്ഷോ​ഭം: ചെ​ക്ക് പ്ര​ധാ​ന​മ​ന്ത്രി രാ​ജി​വ​യ്ക്കാ​ൻ സ​മ്മ​ർ​ദ​മേ​റു​ന്നു
Monday, June 24, 2019 11:15 PM IST
പ്രാ​ഗ്: ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ പ്രാ​ഗി​ൽ പ്ര​ധാ​ന​മ​ന്ത്രി ആ​ന്ദ്ര ബാ​ബി​സി​നെ​തി​രേ പ​ടു​കൂ​റ്റ​ൻ പ്ര​ക​ട​നം. ത​ട്ടി​പ്പ് കേ​സി​ൽ വി​ചാ​ര​ണ നേ​രി​ടു​ന്ന പ്ര​ധാ​ന​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ര​ണ്ട​ര ല​ക്ഷം പേ​ർ പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തെ​ന്നാ​ണ് സം​ഘാ​ട​ക​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഈ ​ക​ണ​ക്ക് ശ​രി​യാ​ണെ​ങ്കി​ൽ 1989ൽ ​ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണം നി​ലം​പൊ​ത്തി​യ ശേ​ഷം രാ​ജ്യ​ത്തു​ണ്ടാ​കു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​ക​ട​ന​മാ​ണി​ത്.

മി​ല്യ​ൻ മൊ​മ​ന്‍റ്സ് ഫോ​ർ ഡെ​മോ​ക്ര​സി എ​ന്ന സം​ഘ​ട​ന​യാ​ണ് പ്ര​ക​ട​നം സം​ഘ​ടി​പ്പി​ച്ച​ത്. ചെ​റി​യ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​മാ​യി തു​ട​ങ്ങി വ​ലി​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​മാ​യി വ​ള​രു​ക​യാ​യി​രു​ന്നു.

പ​ത്തു വ​ർ​ഷം മു​ൻ​പ് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ സ​ബ്സി​ഡി ഇ​ന​ത്തി​ൽ ബാ​ബി​സ് ര​ണ്ടു മി​ല്യ​ൻ യൂ​റോ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ