ബെർമിംഗ്ഹാം രണ്ടം ശനിയാഴ്ച കൺവൻഷൻ സെന്‍റ് കാതറിൻ ഓഫ് സിയനയിൽ
Tuesday, October 8, 2019 6:11 PM IST
ബെർമിംഗ്ഹാം : ഒക്ടോബർ 12 ലെ രണ്ടാം ശനിയാഴ്ച കൺവൻഷന് ഇത്തവണ വേദിയാകുക സെന്‍റ് കാതറിൻ ഓഫ് സിയന ആണ്. സ്ഥിരം വേദിയായ ബഥേൽ കൺവൻഷൻ സെന്‍ററിന് പകരമായാണ് ഇവിടെ ശുശ്രൂഷകൾ അരങ്ങേറുക. നവംബർ മാസം മുതൽ വീണ്ടും സ്ഥിരമായി ബഥേൽ സെന്‍ററിൽത്തന്നെ കൺവൻഷൻ തുടരും.

ഇത്തവണ സെഹിയോൻ മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകൻ ഫാ.ഷൈജു നടുവത്താനിയിൽ ശുശ്രൂഷകൾ നേതൃത്വം നൽകും. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ഫാ. ഷിനോജ് കളരിക്കൽ , സെഹിയോൻ യുകെയുടെ മുഴുവൻസമയ ശുശ്രൂഷകനും വചനപ്രഘോഷകനുമായ ബ്രദർ അനി ജോൺ എന്നിവർ വിവിധ ശുശ്രൂഷകൾ നയിക്കും.

ഏറെ പുതുമകളോടെ കുട്ടികൾക്കും യുവതീ യുവാക്കൾക്കും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും. ഇത്തവണ കുട്ടികൾക്കൊഴികെയുള്ള ശുശ്രൂഷകൾ മലയാളത്തിൽ മാത്രമായിരിക്കും. ടീനേജുകാർക്കായി പ്രത്യേക പ്രോഗ്രാമോടുകൂടിയ കൺവെൻഷൻ നടക്കും.
മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും.

വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവൻഷൻ സെന്‍ററിൽ ലഭ്യമാണ്.

പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവൻഷൻ വൈകുന്നേരം 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.

വിലാസം: ST .CATHERINE OF SIENA CHURCH, 69.IRVING ST, BIRMINGHAM
B5 7BE

വിവരങ്ങൾക്ക്: ജോൺസൻ ‭07506 810177‬, അനീഷ് 07760254700, ബിജുമോൻ മാത്യു ‭07515 368239‬.

റിപ്പോർട്ട്:ബാബു ജോസഫ്