ഡബ്ലിനിൽ ലിവിംഗ് സെർട്ട് പരീക്ഷയിൽ വിജയം നേടിയവരെ ആദരിക്കുന്നു
Monday, January 13, 2020 7:06 PM IST
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി ലിവിംഗ് സെർട്ട് പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുന്നു. ജനുവരി 25 നു (ശനി) ഡബ്ലിനിലെ ബൂമൗണ്ടിലാണ് പരിപാടി.

ലിവിംഗ് സെർട്ട് പരീക്ഷയിൽ 550 പോയിന്‍റിനു മുകളിൽ സ്കോർ ചെയ്തവരേയും ജൂണിയർ സെർട്ടിൽ 8 എ ലെവലിനു മുകളിൽ സ്കോർ ചെയ്തവരേയുമാണ് ഇന്ത്യൻ അംബാസഡർ സന്ദീപ് കുമാർ ആദരിക്കുന്നത്.

യോഗ്യതയുള്ളവർ ജനുവരി 18 നകം ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.

വിവരങ്ങൾക്ക്: എം.എം. ലിങ്ക് വിൻസ്റ്റാർ 0851667794, സാൻജോ മുളവരിക്കൽ 0831919038, ജോർജുകുട്ടി 0870566531. ഫ്രാൻസിസ് ജേക്കബ് 0894000078, ജിംസൺ ജയിംസ് 0894445887.