എയിൽസ്‌ഫോർഡ് തീർഥാടനം: ഗായക സംഘങ്ങൾക്കായി മരിയൻ സംഗീത മത്സരം
Saturday, February 15, 2020 3:34 PM IST
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത മേയ് 23 നു നടത്തുന്ന എയിൽസ്‌ഫോർഡ് മരിയൻ തീർഥാടനത്തോടനുബന്ധിച്ചു രൂപത മീഡിയ കമ്മീഷന്‍റെ ആഭിമുഖ്യത്തിൽ യുകെയിലെ സീറോ മലബാർ മിഷനുകളിലെയും വിശുദ്ധ കുർബാന കേന്ദ്രങ്ങളിലെയും ഗായകസംഘങ്ങൾക്കായി മരിയൻ സംഗീത മത്സരം സംഘടിപ്പിക്കുന്നു .

ഒന്നാം സമ്മാനം 501 പൗണ്ടും ട്രോഫിയും രണ്ടാം സമ്മാനം 301 പൗണ്ടും ട്രോഫിയും മൂന്നാം സമ്മാനം 201 പൗണ്ടും ട്രോഫിയും നാലും അഞ്ചും സമ്മാനങ്ങൾ ലഭിക്കുന്ന ടീമുകൾക്ക് ട്രോഫികളും ആണ് സമ്മാനമായി ലഭിക്കുക.

ഇംഗ്ലീഷിലോ മലയാളത്തിലോ ഉള്ള മരിയൻ ഗാനങ്ങൾ ആണ് മത്സരത്തിനായി ഉപയോഗിക്കേണ്ടത്. മിനിമം പത്തു പേർ മുതൽ മാക്സിമം എത്ര പേർ വരെയും ഒരു ഗ്രൂപ്പിൽ മത്സരിക്കാവുന്നതാണ് .പാട്ടിനു ആറ് മിനിറ്റ് ദൈർഘ്യവും തയാറെടുപ്പുകൾക്കായി രണ്ട് മിനിറ്റും ആണ് ഓരോ ടീമിനും നൽകുക. കരൊക്കെയുടെ കൂടെയോ ഓരോ ടീമിലും മാക്സിമം മൂന്നു ഇൻസ്ട്രമെന്‍റ്സോടു കൂടെയോ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ് . ഏറ്റവും നല്ല ഗായക സംഘത്തിന് ( best appearance ,dress code ,group strength എന്നിവയുടെ അടിസ്ഥാനത്തിൽ പ്രത്യേക കാഷ്‌ പ്രൈസും നൽകും.

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന മിഷൻ സെന്‍ററുകളിലെയോ, വിശുദ്ധ കുർബാന സെന്‍ററുകളിലോ ഉള്ള ഗായക സംഘങ്ങൾ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 07944067570 ,07720260194 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് രൂപത മീഡിയ കമ്മീഷൻ ചെയർമാൻ ഫാ. ടോമി എടാട്ട് അറിയിച്ചു.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ