ഇസ്താംബൂളിലെ ഹാഗിയ സോഫിയ മ്യൂസിയം ഇനി മുസ് ലിം പള്ളി
Saturday, July 11, 2020 9:03 PM IST
ഇസ്താംബൂൾ: തുർക്കിയിലെ ഇസ്താംബൂളിലുള്ള ലോക പ്രശസ്തമായ ഹാഗിയ സോഫിയ മ്യൂസിയം മുസ് ലിം പള്ളിയാക്കി. കെട്ടിടത്തിന്‍റെ മ്യൂസിയം പദവി കോടതി എടുത്തു കളഞ്ഞതിനെ തുടർന്നാണ് തുർക്കി പ്രസിഡന്‍റ് റജബ് തയ്യിബ് എർദോഗാന്‍റെ പ്രഖ്യാപനം.

കത്തീഡ്രലായി പണികഴിപ്പിച്ച കെട്ടിടമാണ് പിന്നീട് മ്യൂസിയമായി പ്രവർത്തിച്ചിരുന്നത്. 1,500 വർഷം മുന്പ് ഓർത്തഡോക്സ് ക്രിസ്ത്യൻ കത്തീഡ്രലായി നിർമിച്ച ഹാഗിയ സോഫിയ 1453 ൽ ഓട്ടോമൻ ആക്രമണത്തിനു ശേഷം പള്ളിയായി പരിവർത്തനം ചെയ്യപ്പെടുകയായിരുന്നു. 1934 ൽ ഇത് ഒരു മ്യൂസിയമായി മാറ്റി. 537 ൽ കിഴക്കൻ റോമ്രാജ്യത്തിന്‍റെ ചക്രവർത്തി ജസ്റ്റീനിയൻ ഒന്നാമനാണ് ഇത് പണികഴിപ്പിച്ചത്.

1934 ൽ മ്യൂസിയമായ ഹാഗിയ സോഫിയ ഇപ്പോൾ യുനെസ്കോ ലോക പൈതൃക പട്ടികയിലുമുണ്ട്. ഇസ്ലാമിസ്റ്റേ നേതാക്കൾ ദീർഘകാലമായി ഉന്നയിച്ചു വരുന്ന ആവശ്യമാണ് ഉർദുഗാൻ ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്. മതേതരവാദികൾ ഈ നീക്കത്തെ ശക്തമായി എതിർത്തുവരുകയായിരുന്നു.

തുർക്കിയിലെ ഇസ്ലാമിസ്റ്റുകൾ ഇത് ഒരു പള്ളിയാക്കി മാറ്റണമെന്ന് പണ്ടേ ആവശ്യപ്പെട്ടിരുന്നുവെങ്കിലും മതേതര പ്രതിപക്ഷ അംഗങ്ങൾ ഈ നീക്കത്തെ എതിർത്തിരുന്നു. ഈ നിർദ്ദേശം ലോകമെന്പാടുമുള്ള മതരാഷ്ട്രീയ നേതാക്കളിൽ നിന്ന് വിമർശനത്തിന് കാരണമായി തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട ് രാജ്യത്തിന്‍റെ പരമാധികാര അവകാശമായി ഇത് പള്ളിയാക്കി മാറ്റുന്നുവെന്ന് പ്രസിഡന്‍റ് എർദോഗൻ പ്രഖ്യാപിച്ചു.ജൂലൈ 24 ന് ആദ്യത്തെ മുസ്ലീം പ്രാർത്ഥന കെട്ടിടത്തിനുള്ളിൽ നടക്കുമെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

മ്യൂസിയത്തെ മോസ്കാക്കി മാറ്റുന്നത് രാജ്യത്തിന്‍റെ പരമാധികാരത്തിൽ പെടുന്ന കാര്യമാണെന്നാണ് എർദോഗാന്‍റെ വിശദീകരണം.

ലോകത്തിലെ ഏറ്റവും വലിയ ഓർത്തഡോക്സ് ക്രിസ്ത്യൻ സമൂഹത്തിന്‍റെ ആസ്ഥാനമായ റഷ്യയിലെ ചർച്ച്, ഹാഗിയ സോഫിയയെ വിധി പറയുന്പോൾ തുർക്കി കോടതി അതിന്‍റെ ആശങ്കകൾ കണക്കിലെടുത്തില്ലെന്ന് ഖേദിക്കുന്നു. ഈ തീരുമാനം കൂടുതൽ ഭിന്നതയിലേക്ക് നയിക്കുമെന്ന് റഷൻ ഓർത്തഡോക്സ് സമൂഹം വ്യക്തമാക്കി.

തുർക്കിയുടെ ഏകാധിപതിയായ പ്രസിഡന്‍റ് എർദോഗന്‍റെ യാഥാസ്ഥിതിക മത പിന്തുണക്കാരിൽ ഈ നീക്കം ജനപ്രിയമാണെങ്കിലും, മതേതര മുസ്ലിം രാഷ്ട്രമെന്ന നിലയിൽ തുർക്കികളെങ്കിലും മതേതര ന്യൂനപക്ഷത്തിന് ഉണ്ട ായിരുന്ന അഭിമാനം ഇല്ലാതാക്കുമെന്ന് തീരുമാനം.

ദശലക്ഷക്കണക്കിന് മതേതര തുർക്കികൾ ഇതിനെതിരെ മുറവിളി കൂട്ടുന്നുണ്ടെ ങ്കിലും അവരുടെ ശബ്ദങ്ങൾ ആരും കേൾക്കാതെ പോകയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ