അയർലൻഡിൽ മലയാളി നഴ്സ് നിര്യാതയായി
Wednesday, November 11, 2020 8:16 PM IST
ഡബ്ലിൻ : കില്‍റഷിൽ നോര്‍ത്ത് പറവൂര്‍ സ്വദേശി പുറത്തേക്കാട്ട് പി.ജെ. വര്‍ഗീസിന്‍റെ ഭാര്യ മെറീന (44) നിര്യാതയായി. സംസ്‌കാരം 12 നു (വ്യാഴം) രാവിലെ 11 ന് കില്‍റഷിലെ ദേവാലയത്തില്‍.

കില്‍റഷ് കമ്യൂണിറ്റി നഴ്സിംഗ് ഹോമില്‍ നഴ്സായിരുന്ന പരേത അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ആലുവ ചെങ്ങമനാട്ട് പൊയ്ക്കാട്ടുശേരി വടക്കന്‍ കുടുംബാംഗമാണ്. മക്കൾ: ജെഫിന്‍, ജെനീറ്റ, ജെറമിയ.


റിപ്പോർട്ട്: ജെയ്സൺ കിഴക്കയിൽ