എസ്രാ ഫാമിലി സൂം മീറ്റ് 20, 21, 22 തീയതികളിൽ
Friday, November 20, 2020 4:44 PM IST
ലണ്ടൻ: വിശ്വാസ വേദിയിൽ എന്നും മാതൃകയും സുവിശേഷ വീഥിയിൽ ജ്വലിക്കുവാനും കുടുംബ ചൈതന്യത്തിൽ വളരുവാനും യുകെ ക്നാനായ കത്തോലിക്കാ മിഷന്‍റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന എസ്രാ ഫാമിലി മീറ്റിനു നവംബർ 20 നു തുടക്കം കുറിക്കും.

പ്രശസ്ത വചന പ്രഘോഷിതരായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ , ഫാ. ജിബിൾ കുഴിവേലിൽ, ഫാ. ജോസ് പൂത്തൃക്കയിൽ, ബ്രദർ സന്തോഷ് ടി എന്നിവർ വചനം പ്രഘോഷിക്കുന്പോൾ ,ഓരോ ദിവസവും അനുഗ്രഹ പ്രഭാഷണത്തിനായി കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്, ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ,കോട്ടയം അതിരൂപത സഹായ മെത്രാന്മാരായ മാർ ജോസഫ് പണ്ടാരശേരിൽ , ഗീർവർഗീസ്‌ മാർ അപ്രേം എന്നിവർ സൂം മീറ്റിൽ ചേരും .

20 നു (വെള്ളി) വൈകുനേരം 6 മുതൽ 8 വരെ മാർ ജോസഫ് പണ്ടാരശേരിയും ഫാ. ജിബിൾ കുഴിവേലിയും 21 നു (ശനി) ഉച്ചകഴിഞ്ഞു 2.30 മുതൽ 4.30 വരെ മാർ മാത്യു മൂലക്കാട്ടും ഫാ. ഡാനിയേൽ പൂവണ്ണത്തിലും 22 നു (ഞായർ) രാവിലെ 11 മുതൽ 1 .30 വരെ മാർ ജോസഫ് സ്രാമ്പിക്കലും ഗീർവർഗീസ്‌ മാർ അപ്രേം എന്നിവരും പ്രഭാഷണം നടത്തും .

മുൻകാലങ്ങളിൽ നടന്ന ക്നാ ഫയറിൽ നിന്നും ഉരുത്തിരിഞ്ഞ റെസിഡന്‍റൽ ഫാമിലി കോൺഫറൻസ് ആയ എസ്രാ മീറ്റ് ഇതേ ഡേറ്റിൽ നടത്തുവാൻ തീരുമാനിച്ചിരുന്നു .കോവിഡിന്‍റെ പശ്ചാത്തലത്തിൽ ആണ് സൂം മീറ്റ് ആയിട്ട് എസ്രാ ഫാമിലി കോൺഫറൻസ് നടത്തുന്നത് .

എസ്രാ ഫാമിലി സൂം മീറ്റിന്‍റെ വിജയത്തിനായി കഴിഞ്ഞ ഒരു വർഷമായി എല്ലാ ചൊവ്വാഴ്ചകളിൽ 15 മണിക്കൂർ ജപമാലയും കഴിഞ്ഞ ഒരു മാസമായി ഒരുമണിക്കൂർ മധ്യസ്ഥ പ്രാർഥനകളും നടന്നുവരുന്നു .

ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജനറാൾ സജി മലയിൽപുത്തൻപുര, ഫാ. ജോസ് തെക്കുനിൽക്കുന്നതിൽ , ഫാ. ജോഷി കൂട്ടുങ്കൽ , ഫാ. ജിബിൻ പാറടിയിൽ , ഡെന്നിസ് ,തമ്പി,ഷാജി , ബിജോയ് എന്നിവർ സൂം മീറ്റിന് നേതൃത്വം നൽകും.

റിപ്പോർട്ട്: സഖറിയ പുത്തൻകളം