തീ​വ്ര വ​ല​തു​പ​ക്ഷ സം​ഘ​ട​ന​യ്ക്ക് ജ​ർ​മ​നി​യി​ൽ നി​രോ​ധ​നം
Thursday, December 3, 2020 11:33 PM IST
ബർലിൻ: തീവ്ര വലതുപക്ഷ സംഘടനയായ സ്റ്റംബ്രിഗേഡ് 44ന് ജർമനിയിലെ മൂന്ന് സംസ്ഥാനങ്ങളിൽ നിരോധനം ഏർപ്പെടുത്തി.

വോൾവ്സ്ബ്രിഗേഡ് 44 എന്നുകൂടി അറിയപ്പെടുന്ന സംഘടനയിലെ അംഗങ്ങൾക്കെതിരേ കർക്കശ നടപടികൾക്കാണ് ആഭ്യന്തര മന്ത്രി ഹോഴ്സ്റ്റ് സീഹോഫർ നിർദേശം നൽകിയിരിക്കുന്നത്. നിരോധനം നിലവിൽ വന്നതോടെ അധികൃതർക്ക് സംഘടനയുടെ വസ്തുവകകളും പ്രചാരണ സാമഗ്രികളും പിടിച്ചെടുക്കാൻ സാധിക്കും.

2016 മുതൽ സംഘടിത രീതിയിൽ പ്രവർത്തിക്കുന്നതാണ് ഈ സംഘടന. 2018ൽ ഒരു ബാഗ് നിറയെ ആയുധങ്ങളും ഇവരുടെ പേരെഴുതിയ ടീഷർട്ടും ഒരു ട്രെയ്നിൽ നിന്നു കണ്ടെടുത്തിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ഇതിലെ അംഗങ്ങളുടെ വീടുകളിൽ രാജ്യവ്യാപകമായി റെയ്ഡുകളും നടത്തിയിരുന്നു.


റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ