ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ എട്ടു നോമ്പ് തിരുനാളിന് കൊടിയേറി
Friday, September 3, 2021 2:15 PM IST
ലെസ്റ്റർ: മദർ ഓഫ് ഗോഡ് ദേവാലയത്തിൽ എട്ടു നോമ്പ് ആചാരണവും പ്രധാന തിരുനാളും ആഘോഷിക്കുന്നു. എട്ടു ദിനങ്ങളിലായി ആഘോഷിക്കുന്ന കർമങ്ങൾക്ക് സെപ്റ്റംബർ ഒന്നിന് വികാരിയും ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാളുമായ മോൺസിഞ്ഞോർ ജോർജ് തോമസ് ചേലക്കൽ കൊടിയേറ്റിയതോടെ തിരുനാളിന് തുടക്കം കുറിച്ചു.

ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ഇടവകാ സമൂഹവും സെന്‍റ് അൽഫോൻസാ സീറോ മലബാർ മിഷനും സംയുക്തമായി ആചരിക്കുന്ന എട്ട് നോമ്പ് ആചാരണം സെപ്റ്റംബർ 1 മുതൽ 8 വരെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ എല്ലാ ദിവസവും രാവിലെ പത്തിനു ഇംഗ്ലീഷ് കുർബാനയും വൈകുന്നേരം 5.45 ന് മലയാളം കുർബാനയും ഉണ്ടായിരിക്കുന്നതാണ്.

ഞായറാഴ്ച പതിവ് പോലുള്ള കുർബാന സമയം ക്രമീകരിച്ചിരിക്കുന്നു. സെപ്റ്റംബർ 11 ന് ഉചകഴിഞ്ഞു പ്രധാന തിരുനാൾ ആഘോഷം ഉച്ചകഴിഞ്ഞ് മൂന്നിനു ആരംഭിക്കുന്നതായിരിക്കും.

തിരുനാൾ ദിനത്തിൽ കുട്ടികളെ അടിമവെയ്ക്കുന്നതിന്, കഴുന്ന് എടുക്കുന്നതിനും കൂടാതെ സമൂഹ വിരുന്നും ഒരുക്കിയിരിക്കുന്നു. ക്രിസ്തീയമായ സാഹോദര്യവും പങ്കുവെയ്ക്കലും വിളിച്ചോതുന്ന ഈ തിരുന്നാൾ ആഘോഷത്തിൽ പ്രാർത്ഥനാപൂർവം പങ്ക് ചേരുവാൻ എല്ലാവരെയും സ്വാഗതം ചെയുന്നതായി മോൺസിഞ്ഞോർ ഫാദർ ജോർജ്ജ് തോമസ് ചേലക്കൽ അറിയിച്ചു.