ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ കൗമാരക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്കായി സെമിനാർ
Friday, October 22, 2021 4:38 PM IST
പ്രസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഫാമിലി കമ്മീഷൻ കൗമാര പ്രായക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്കായി ഓൺലൈനിൽ സെമിനാർ സംഘടിപ്പിക്കുന്നു.

ഒക്‌ടോബർ 23 നു (ശനി) രാവിലെ 11 മുതൽ ഒരു മണി വരെ സൂമിലൂടെ നടക്കുന്ന സെമിനാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സെമിനാർ ഉദ്ഘാടനം ചെയ്യും. ഓസ്‌ട്രേലിയയിൽ നിന്നുള്ള പ്രശസ്ത പ്രഭാഷക ഡോ. പ്രിയ ആലഞ്ചേരി നയിക്കും. രൂപത പ്രോട്ടോ സിഞ്ചെല്ലുസ് മോൺ. ആന്‍റണി ചുണ്ടെലിക്കാട്ട് സംസാരിക്കും .ഫാമിലി കമ്മീഷൻ ചെയർമാൻ ഫാ. ജോസ് അഞ്ചാനിക്കൽ , കമ്മീഷൻ സെക്രട്ടറി ശില്പ ജിമ്മി , മറ്റു കമ്മീഷൻ അംഗങ്ങൾ എന്നിവർ സെമിനാറിനു നേതൃത്വം നൽകും .

എല്ലാ മാതാപിതാക്കളെയും സെമിനാറിലേക്കു സ്വാഗതം ചെയ്യുന്നതായി രൂപത ഫാമിലി കമ്മീഷനുവേണ്ടി ഫാ. ജോസ് അഞ്ചാനിക്കൽ അറിയിച്ചു .

ഷൈമോൻ തോട്ടുങ്കൽ