ബ്രിട്ടനിൽ കാറപകടം: രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം
Tuesday, January 18, 2022 4:15 PM IST
ലണ്ടൻ: ബ്രിട്ടനിലെ ഗോൾസ്റ്റർ ഷെയറിലെ ചെൽറ്റൻഹാമിലെ റൗണ്ട് എബൗട്ടിലുണ്ടായ കാറപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴയ്ക്ക് സമീപം കുന്നക്കൽ സ്വദേശി ബിൻസ് രാജൻ (32), കൊല്ലം സ്വദേശി അർച്ചന നിർമ്മൽ എന്നിവരാണ് മരിച്ചത്.

ബിൻസ് രാജനും ഭാര്യ അനഘയും അവരുടെ കുട്ടിയും, സുഹൃത്ത് നിർമ്മൽ രമേഷ്, ഭാര്യ അർച്ചനയും ലൂട്ടനിൽ നിന്നും ഗ്ലോസ്റ്റർഷെയറിലേക്ക് പോകും, വഴിയാണ് അപകടം ഉണ്ടായത്. അപകട സ്ഥലത്ത് തന്നെ ബിൻസ് രാജൻ മരിച്ചിരുന്നു. ഭാര്യ അനഘയും കുട്ടിയും ഓക്സ്ഫോർഡ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

കൂടെയുണ്ടായിരുന്ന അർച്ചനയെ ബ്രിസ്റ്റോൾ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അർച്ചന കൊല്ലം സ്വദേശിയാണ്. ഭർത്താവ് നിർമ്മൽ രമേഷ് പത്തനംതിട്ട വല്ലച്ചിറ സ്വദേശിയാണ്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിലാണ് ബിൻസ് രാജൻ ഭാര്യ അനഘയും രെു വയസുള്ള കുട്ടിയുമൊത്ത് യുകെയിലെത്തിയത്. അനഘ ലൂട്ടൺ യൂണിവേഴ്സിറ്റിയിൽ പഠിക്കുവാനാണ് കുടുംബസമേതം യുകെയിൽ എത്തിയത്.

ഷൈമോൻ തോട്ടുങ്കൽ