സിപിഎം പാർട്ടി കോൺഗ്രസ്- എഐസി ദേശീയ സമ്മേളന പതാകാദിനവും റാലിയും ശനിയാഴ്ച
Friday, January 21, 2022 11:02 AM IST
ലണ്ടൻ: സിപി എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായി പാർട്ടിയുടെ അന്താരാഷ്ട്ര വിഭാഗമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (എഐസി) ബ്രിട്ടനിലെയും അയർലൻഡിലേയും ബ്രാഞ്ചുകളുടെ സമ്മേളനം പൂർത്തിയായി.

ഫെബ്രുവരി 5 - 6 തീയതികളിൽ ഹീത്രൂവിലാണ് എഐസി ദേശീയ സമ്മേളനം.
ജനുവരി 22 നു (ശനി) ദേശീയ സമ്മേളന പതാകാദിനം ആയി ആചരിക്കും. മാർക്സിസ്റ്റ് ആചാര്യൻ കാൾ മാർക്സ് അന്ത്യവിശ്രമം കൊള്ളുന്ന ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിൽ പാർട്ടി സെക്രട്ടറി ഹർസെവ് ബെയ്‌ൻസ്‌ കൈമാറുന്ന രക്തപതാക സമ്മേളനം സ്വാഗതസംഘം ചെയർമാൻ ബിനോജ് ജോണും കൺവീനർ രാജേഷ് കൃഷ്ണയും ചേർന്ന് ഏറ്റുവാങ്ങും.

തുടർന്നു പാർട്ടിപ്രവർത്തകർ റാലിയായി പതാക മാർക്ക്സ് മെമ്മോറിയൽ ലൈബ്രറിയിൽ എത്തിക്കും. (37a Clerkenwell Green, London, EC1R 0DU) . ഇവിടെ നിന്ന് പതാക ഹീത്രൂവിലെ സമ്മേളനഗരിയിൽ എത്തിക്കും.