മോ​സ്കോ​യി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം; നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ
Tuesday, May 30, 2023 5:39 PM IST
മോ​സ്കോ: റ​ഷ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ മോ​സ്കോ​യി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം. നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ആ​ർ​ക്കും ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലെ​ന്ന് മോ​സ്കോ മേ​യ​ർ പ​റ​ഞ്ഞു.

നി​ര​വ​ധി ഡ്രോ​ണു​ക​ൾ വെ​ടി​വ​ച്ചു വീ​ഴ്ത്തി​യ​താ​യി മോ​സ്കോ റീ​ജി​യ​ൻ ഗ​വ​ർ​ണ​ർ ആ​ന്ദ്രേ വോ​റോ​ബി​യോ​വ് അ​റി​യി​ച്ചു. യു​ക്രെ​യ്നാ​ണ് ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് റ​ഷ്യ ആ​രോ​പി​ച്ചു. എ​ട്ടോ​ളം ഡ്രോ​ണു​ക​ൾ വെ​ടി​വ​ച്ചി​ട്ട​താ​യി റ​ഷ്യ​യു​ടെ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​വ​കാ​ശ​പ്പെ​ട്ടു.

രാ​വി​ലെ മോ​സ്കോ ന​ഗ​ര​ത്തെ ല​ക്ഷ്യ​മാ​ക്കി ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് കീ​വ് ഭ​ര​ണ​കൂ​ടം ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി. എ​ട്ട് ഡ്രോ​ണു​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത്. എ​ല്ലാ ശ​ത്രു ഡ്രോ​ണു​ക​ളും ത​ക​ർ​ത്തു-​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.