രാ​ജ​ഗോ​പാ​ലിന് ഡി​എം​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി മ​ല​യാ​ളി​ക​ളു​ടെ ആ​ദ​രം
Friday, May 10, 2024 7:57 AM IST
പി.എൻ. ഷാജി
ന്യൂഡ​ൽ​ഹി: മു​ൻ കേ​ന്ദ്ര മ​ന്ത്രി​യും ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മു​ൻ ര​ക്ഷാ​ധി​കാ​രി​യു​മാ​യ ഒ. ​രാ​ജ​ഗോ​പാ​ലിനെ ഡി​എം​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി മ​ല​യാ​ളി​ക​ൾ ആ​ദ​രി​ച്ചു.

ഡി​എം​എ പ്ര​സി​ഡന്‍റ്​ കെ. ​ര​ഘു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ത​നി​ക്കു ഡ​ൽ​ഹി മ​ല​യാ​ളി​ക​ൾ ഒ​രു​ക്കി​യ സ്നേ​ഹാ​ദ​ര​ങ്ങ​ൾ​ക്ക് മ​റു​മൊ​ഴി ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, കെ​വി മ​ണി​ക​ണ്ഠ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു കൊ​ണ്ട് സം​സാ​രി​ച്ചു.

രാ​ജ്യം ന​ൽ​കു​ന്ന പ​ദ്മ ഭൂ​ഷ​ൺ ബ​ഹു​മ​തി സ്വീ​ക​രി​ക്കാ​ൻ ഡ​ൽ​ഹി​യി​ൽ എ​ത്തി​യ അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ക്കാ​നും ആ​ശം​സ​ക​ൾ ന​ൽ​കു​വാ​നാ​യി ഒ​രു​ക്കി​യ ’അ​ൽ​പ്പ സ​മ​യം രാ​ജേ​ട്ട​നോ​ടൊ​പ്പം’ എ​ന്ന പ​രി​പാ​ടി ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ലെ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 6.30നാ​ണ് അ​ര​ങ്ങേ​റി​യ​ത്.