ഏ​റ്റ​വും പു​തി​യ മ​രി​യ​ന്‍ ഗീ​തം "ആ​ത്മ​ത്തി​ന്‍ സ​ങ്കീ​ര്‍​ത്ത​നം' റി​ലീ​സി​ന് ഒ​രു​ങ്ങു​ന്നു
Tuesday, August 13, 2024 2:48 PM IST
ബ​ര്‍​ലി​ന്‍: കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സും യൂ​റോ​പ്പി​ലെ ആ​ദ്യ​ത്തെ മ​ല​യാ​ള​ത്തി​ലു​ള്ള ഓ​ണ്‍​ലൈ​ന്‍ ന്യൂ​സ് പോ​ര്‍​ട്ട​ലാ​യ പ്ര​വാ​സി ഓ​ണ്‍​ലൈ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഏ​റ്റ​വും പു​തി​യ മ​രി​യ​ന്‍ ഗീ​തം "ആ​ത്മ​ത്തി​ന്‍ സ​ങ്കീ​ര്‍​ത്ത​നം' റി​ലീ​സി​നൊ​രു​ങ്ങു​ന്നു.

മാ​താ​വി​ന്‍റെ സ്വ​ര്‍​ഗാ​രോ​ഹ​ണ ദി​വ​സ​മാ​യ വ്യാ​ഴാ​ഴ്ച കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സ് യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് ക​ലാ​സ്നേ​ഹി​ക​ള്‍​ക്കാ​യി സ​മ​ര്‍​പ്പി​ക്കു​ന്ന​ത്. യൂ​റോ​പ്പി​ലെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ജോ​സ് കു​മ്പി​ളു​വേ​ലി​യാ​ണ് ര​ച​ന.


സം​ഗീ​ത​സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് പു​തു​ത​ല​മു​റ​യി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​നാ​യ ഷാ​ന്‍റി ആ​ന്‍റ​ണി അ​ങ്ക​മാ​ലി​യാ​ണ്. ഗ്രേ​സ് മ​രി​യ ജോ​സ് ആ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

ഓ​ര്‍​ക്ക​സ്ട്രേ​ഷ​ന്‍ നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് നി​ബു ജോ​സ​ഫും നി​ര്‍​മാ​ണം ജെ​ന്‍​സ്, ജോ​യ​ല്‍ & ഷീ​ന കു​മ്പി​ളു​വേ​ലി​ല്‍ എ​ന്നി​വ​രു​മാ​ണ്.

സിം​ഗി​ള്‍ ആ​ല്‍​ബം "ആ​ത്മ​ത്തി​ന്‍ സ​ങ്കീ​ര്‍​ത്ത​നം' ആ​സ്വ​ദി​ക്കാ​ന്‍ https://www.youtube.com/@KUMPILCREATIONS സ​ന്ദ​ര്‍​ശി​യ​ക്കു​ക.