ഓ​ണ​ത്ത​പ്പ​നെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി ഡ​ൺ​ലാ​വി​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ
Thursday, September 5, 2024 2:55 PM IST
റോ​ണി കു​രി​ശി​ങ്ക​ൽ​പ​റ​മ്പി​ൽ
ഡ​ബ്ലി​ൻ: ഓ​ണ​ത്ത​പ്പ​നെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങി അ​യ​ർ​ല​ൻ​ഡി​ലെ വി​ക്ക​ളോ ഡ​ൺ​ലാ​വ​നി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ. സൗ​ത്ത് ഡ​ബ്ലി​ൻ മേ​യ​ർ ബേ​ബി പേ​ര​പ്പാ​ട​ൻ ഈ ​മാ​സം 12ന് ​ഉ​ച്ച​യ്ക്ക് 12ന് ​പ​രി​പാ​ടി​ക​ൾ ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും.

വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ ഒ​രു​ക്കു​ന്നു​ണ്ട്. ഡ​ൺ​ലാ​വി​ൻ മ​ല​യാ​ളി കൂ​ട്ടാ​യ്മ അ​വ​ത​രി​പ്പി​ക്കു​ന്ന തി​രു​വാ​തി​ര​ക​ളി​യും വ​ടം​വ​ലി മ​ത്സ​ര​വും കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ആ​ർ​ത്തു​ല്ല​സി​ക്കാ​ൻ നി​ര​വ​ധി മ​ത്സ​ര​ങ്ങ​ൾ വേ​റെ​യും അ​ര​ങ്ങേ​റും.


ഏ​വ​രേ​യും പ​രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു എ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സ​നോ​ജ് ക​ള​പ്പു​ര 0894882738, പ്ര​വീ​ൺ ആ​ന്‍റ​ണി 0894206657, ജെ​ബി​ൻ ജോ​ൺ 0838531144.