വാ​ത്സിം​ഗ്ഹാം മ​രി​യ​ൻ തീ​ർ​ഥാ​ട​ന​വും തി​രു​നാ​ളും 19ന്
Tuesday, July 8, 2025 5:23 PM IST
അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ
വാ​ത്സിം​ഗ്ഹാം: വാ​ത്സിം​ഗ്ഹാം മ​രി​യ​ൻ പു​ണ്യ​കേ​ന്ദ്ര​ത്തി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ഒ​ൻ​പ​താ​മ​ത് മ​രി​യ​ൻ തീ​ർ​ഥാ​ട​ന​വും തി​രു​നാ​ളും ഈ ​മാ​സം 19ന് ​ന​ട​ക്കും. ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ നേ​തൃ​ത്വ​വും മു​ഖ്യ കാ​ർ​മി​ക​ത്വ​വും വ​ഹി​ക്കും.

തീ​ർ​ഥാ​ട​ന തി​രു​നാ​ളി​ൽ യൂ​ത്ത് ആ​ൻ​ഡ് മൈ​ഗ്ര​ന്‍റ് ക​മ്മി​ഷ​ൻ ഡ​യ​റ​ക്‌​ട​റും ല​ണ്ട​ൻ റീ​ജ​ണ​ൽ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ഡ​യ​റ​ക്‌​ട​റും ധ്യാ​ന​ഗു​രു​വു​മാ​യ ഫാ. ​ജോ​സ​ഫ് മു​ക്കാ​ട്ട് മ​രി​യ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

സീ​റോ​മ​ല​ബാ​ർ രൂ​പ​ത നേ​തൃ​ത്വം ന​ൽ​കു​ന്ന തീ​ർ​ഥാ​ട​ന​ത്തി​ൽ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത് ഫാ. ​ജി​നു മു​ണ്ട​നാ​ട​ക്ക​ലി​ന്‍റെ അ​ജ​പാ​ല​ന നേ​തൃ​ത്വ​ത്തി​ൽ സീ​റോ​മ​ല​ബാ​ർ കേം​ബ്രി​ഡ്ജ് റീ​ജ​ണി​ലെ വി​ശ്വാ​സ സ​മൂ​ഹ​മാ​ണ്.


തീ​ർ​ഥാ​ട​ന​ത്തി​ൽ പ്ര​സു​ദേ​ന്തി​മാ​രാ​കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു​ള്ള ഓ​ൺ​ലൈ​ൻ രജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. രാ​വി​ലെ വി​വി​ധ മ​രി​യ​ൻ ശു​ശ്രു​ഷ​ക​ൾ, പ്ര​സു​ദേ​ന്തി വാ​ഴ്ച, തു​ട​ർ​ന്ന് മാ​തൃ​ഭ​ക്തി നി​റ​വി​ൽ തീ​ർ​ഥാ​ട​ന മ​രി​യ​ൻ പ്ര​ഘോ​ഷ​ണ പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ക്കും.​

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീറോ​മ​ല​ബാ​ർ രൂ​പ​താം​ഗ​ങ്ങ​ൾ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി അ​റി​യി​ച്ചു.

രജിസ്‌‌ട്രേഷൻ ലിങ്ക്: https://forms.office.com/e/5CmTvcW6p7

വിലാസം: Catholic National Shrine of Our Lady Walshingham, Houghton St.Giles Norfolk,NR22 6AL.