എ​ട്ടാ​മ​ത് വ​യ​നാ​ട് സം​ഗ​മം വർണാഭമായി ആഘോഷിച്ചു
Monday, April 16, 2018 11:18 PM IST
ല​ണ്ട​ൻ: കേ​ര​ള​ത്തി​ലെ വ​യ​നാ​ട് ജി​ല്ല​യി​ൽ നി​ന്നും ഇം​ഗ്ല​ണ്ടി​ലേ​ക്ക് കു​ടി​യേ​റി​യ കൂ​ട്ടാ​യ്മ​യാ​യ വോ​യ്സ് ഓ​ഫ് വ​യ​നാ​ട് ഇ​ൻ യു​കെ​യു​ടെ എ​ട്ടാ​മ​ത് വ​യ​നാ​ട് സം​ഗ​മം ക്യാ​ന്പ് പ്രൗ​ഢോ​ജ്വ​ല​മാ​യ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആഘോഷിച്ചു.

സാ​ധാ​ര​ണ ഏ​ക​ദി​ന സം​ഗ​മ​മാ​യി ന​ട​ത്തി​യി​രു​ന്ന​ത് ഈ ​വ​ർ​ഷം മൂ​ന്നു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ക്യാ​ന്പാ​യാ​ണ് നോ​ർ​ത്ത് വെ​യി​ൽ​ഡി​ലെ ബ്ലാം​ഗ്ട​ണി​ൽ ന​ട​ത്ത​പ്പെ​ട്ട​ത്. മൂ​ന്നു​ദി​വ​സ​വും മു​തി​ർ​ന്ന​വ​രും കു​ട്ടി​ക​ളും അ​വ​ര​വ​രു​ടെ വി​വി​ധ​ങ്ങ​ളാ​യ ക​ലാ​വി​രു​ന്നു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും വി​വി​ധ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക​യു​മു​ണ്ടാ​യി.

മ​ത്സ​ര​ങ്ങ​ൾ​ക്ക് റോ​ബി മേ​ക്ക​ര, ജോ​സ​ഫ് ലൂ​ക്ക, സ​ജി​മോ​ൻ രാ​മ​ച്ച​നാ​ട്ട് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക്യാ​ന്പ് അം​ഗ​ങ്ങ​ൾ സ​മീ​പ​മു​ള്ള സെ​ഡാ​ർ കേ​വ് മ​ല​നി​ര​ക​ളി​ലേ​ക്ക് ട്ര​ക്കിം​ഗ് ന​ട​ത്തി. ട്ര​ക്കിം​ഗി​ന് കേ​ര​ള ബാ​സ്ക​റ്റ് ബോ​ൾ ടീം ​അം​ഗ​വും കേ​ര​ള പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​റു​മാ​യി​രു​ന്ന ഷാ​ജി വ​ർ​ക്കി, ലൂ​ക്കോ​സ് നോ​ട്ടിം​ഗ്ഹാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 2019ലെ ​സം​ഗ​മം ക്യാ​ന്പ് ന​ട​ത്തു​ന്ന​തി​ന് റോ​ബി മേ​ക്ക​ര, സ​തീ​ഷ് കെ​റ്റ​റിം​ഗ്, എ​ൽ​ദോ ന്യൂ​പോ​ർ​ട്ട്, പ്രി​ൻ​സ് സ്വാ​ൻ​സി എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. സ​മാ​പ​ന മീ​റ്റിം​ഗി​ൽ വോ​യ്സ് ഓ​ഫ് വ​യ​നാ​ട് ഇ​ൻ യു​ക​യു​ടെ ചെ​യ​ർ​മാ​ൻ രാ​ജ​ൻ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റി​പ്പോ​ർ​ട്ട്: ബെ​ന്നി വ​ർ​ക്കി പെ​രി​യ​പ്പു​റം