ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ഗാൽവേ, ദ്രോഗഡ, ഡബ്ലിൻ എന്നിവടങ്ങൾ സന്ദർശിക്കും
Monday, September 23, 2019 10:13 PM IST
ഡബ്ലിൻ: പ്രശസ്ത ധ്യാനഗുരുവും പ്രഭാഷകനുമായ ജോസഫ് പുത്തൻപുരയ്ക്കൽ അച്ചൻ അയർലഡിലെ സീറോ മലബാർ സഭയിലെ വിവിധ ഇടവകകളിലെ പരിപാടികളിൽ പങ്കെടുക്കും. സെപ്റ്റംബർ 27ന് വൈകിട്ട് 5ന് ഗാൾവേയിലും 28 ന് ഉച്ചക്ക് 1.30 ന് ദ്രോഗഡയിലും വൈകിട്ട് 5ന് താലയിൽ വച്ചും അച്ചൻ കുടുംബ ജീവിതത്തെക്കുറിച്ചുള്ള ക്ലാസുകൾ നയിക്കും.

29 ന് (ഞായർ) രാവിലെ 8ന് ലൂക്കൻ ഡിവൈൻ മേഴ്‌സി ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും സന്ദേശം നൽകുകയും ചെയ്യും. ഉച്ചകഴിഞ്ഞ് 2 ന് ബ്യൂമോണ്ടിൽ നടക്കുന്ന ബൈബിൾ കലോത്സവത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും. അച്ചന്‍റെ ക്ലാസുകളിലേയ്ക്കും മറ്റു പരിപാടികളിലേയ്ക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ സഭ അയർലൻഡ് കോഓർഡിനേറ്റർ മോൺ ആന്‍റണി പെരുമായൻ, ഫാ.ക്ലമന്‍റ് പാടത്തിപ്പറമ്പിൽ എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: ഫാ. ജോസ് ഭരണികുളങ്ങര (ചാപ്ലയിൻ, ഗാൽവേ) 089 974 1568, ഫാ. റോയി വട്ടക്കാട്ട് (ചാപ്ലയിൻ, ദ്രോഗഡ)- 089 444 2688, ഫാ. രാജേഷ് മേച്ചിറാകത്ത് (ചാപ്ലയിൻ, ഡബ്ലിൻ) 089 459 0705 .

റിപ്പോർട്ട്: മജു പേയ്ക്കൽ