ജർമൻ കർഷകരുടെ പ്രക്ഷോഭത്തിൽ റോഡുകൾ സ്തംഭിച്ചു
Wednesday, October 23, 2019 9:43 PM IST
ബർലിൻ: ജർമനിയിലെ കർഷകർ സർക്കാർ നയങ്ങൾക്കെതിരേ സംഘടിപ്പിച്ച പടുകൂറ്റൻ പ്രക്ഷോഭത്തിൽ വ്യാപകമായി ഗതാഗതം സ്തംഭിച്ചു. ട്രാക്റ്ററുകൾ റോഡിലിറക്കിയായിരുന്നു കർഷകരുടെ പ്രതിഷേധം.

ബോണിൽ പതിനായിരത്തോളം കർഷകർ ആയിരത്തോളം ട്രാക്റ്ററുകളുമായാണ് സമരത്തിനെത്തിയത്. ലാൻഡ് ഷാഫ്റ്റ് വെർബിൻഡുങ് എന്ന സംഘടനയാണ് പതിനേഴ് നഗരങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിച്ചത്.

ജർമൻ കാർഷിക മന്ത്രാലയത്തിന്‍റെ ആസ്ഥാനം ബോണിലാണ്.സെപ്റ്റംബർ ആദ്യം കാർഷിക മന്ത്രി ജൂലിയ ക്ലോക്നറും പരിസ്ഥിതി മന്ത്രി സ്വെൻജ ഷൂൾസെയും ചേർന്ന് അവതരിപ്പിച്ച കാർഷിക നയങ്ങളാണ് കർഷകരെ പ്രകോപിതരാക്കിയത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ