കോവിഡ് 19: "പ്രവാസി സർവേ ആശങ്കകളും പ്രതീക്ഷകളും' ദേശീയ ചർച്ചാ സംഗമം
Tuesday, August 11, 2020 8:47 PM IST
കുവൈറ്റ് സിറ്റി : കോവിഡ് അനുബന്ധമായി പ്രവാസി റിസാല ഗൾഫിലെ 6 രാജ്യങ്ങളിൽ നടത്തിയ സർവേ റിപ്പോർട്ട് അടിസ്ഥാനമാക്കി കുവൈറ്റ് തല ചർച്ചാ സംഗമം സംഘടിപ്പിച്ചു.

ജിസിസിയിലെ പ്രവാസി മലയാളികൾക്കിടയിൽ നടത്തിയ റിയലിസ്റ്റിക്കൽ സർവേ അടിസ്ഥാനമാക്കിയുള്ള ചർച്ച ആരോഗ്യ, സാമ്പത്തിക, മാനസിക, സാങ്കേതിക, തൊഴിൽ മേഖലകളിൽ ഉണ്ടായ ആഘാതത്തെയും ജീവിത ശൈലികളെയും വിശകലനം ചെയ്തു. ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് പ്രവാസികൾ എടുക്കേണ്ട മുൻകരുതലുകളെയും പുതിയ സാധ്യതകളെയും പഠനവിധേയമാക്കി. ലുഖ്മാൻ വിളത്തൂർ, സജീവ് പീറ്റർ, ഫാറൂഖ് ഹമദാനി, സാം പൈനുംമൂട്, അബ്ദുള്ള വടകര, സത്താർ കുന്നിൽ, ജസാം കുണ്ടുങ്ങൽ, ഹാരിസ് പുറത്തീൽ എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ