റിയാദ്: പുതുവത്സരത്തിൽ റിയാദിലെ കുടുംബ കൂട്ടായ്മയായ ഹണിബീസ് അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടത്തിയ കുടുംബസംഗമം വിവിധ കലാ സാംസ്കാരിക പരിപാടികൾകൊണ്ട് ശ്രദ്ധേയമായി.
സംഗമത്തോടനുബന്ധിച്ചു ഹണിബീസിലെ മുതിർന്ന കലാകാര·ാരുടെ മ്യൂസിക്കൽ നൈറ്റും നൃത്തവും കുട്ടികളുടെ കലാപരിപാടികളും കുടുംബിനികളും മുതിർന്ന കുട്ടികളും നടത്തിയ വർണാഭമായ ഒപ്പനയും പരിപാടികൾക്ക് മാറ്റു കൂട്ടി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിക്കൊണ്ട് പ്രവർത്തിക്കുന്ന സംഘടന ചാരിറ്റിയുടെ ഭാഗമായി റിയാദിലെ ഷിഫയിൽ തസ്കര സംഘത്തിന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി അഖിലിന് തുടർചികിത്സക്കായി നാട്ടിലേക്ക് പോകാനുള്ള വിമാന ടിക്കറ്റും ഭാരവാഹികൾ കുടുംബസംഗമത്തിൽ വച്ചു റിയാദ് ഹെൽപ് ഡസ്ക് ഭാരവാഹികളായ നൗഷാദ് ആലുവ, ഡൊമിനിക് സാവിയോ, സലാം പെരുന്പാവൂർ എന്നിവർക്ക് കൈമാറി.
കബീർ പട്ടാന്പി, ഷെമീർ അൽ ഖസ്ർ, അസീസ് അൽമാൽകി, ശരീഫ് വാവാട്, ജലീൽ കൊച്ചിൻ, റിയാസ് റഹ്മാൻ, മനാഫ് കോഴിക്കോട്, ഫൈസൽ പാലക്കാടൻ, ബാബു പട്ടാന്പി, നാസർ വണ്ടൂർ, നാസർ മാവൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സജിൻ നിഷാൻ അവതാരകനായിരുന്നു. തസ്നിം റിയാസ് , ഷെമി ജലീൽ , സാജിത കബീർ, റാഹില ഷെരീഫ് , ഹാജറ ഷമീർ , ബീഗം നാസർ, മുബീന അസീസ്, ഹഫ്സ മനാഫ്, സബ്രിന്‍ ഷംനാസ് എന്നിവർ കലാപരിപാടികൾ നിയന്ത്രിച്ചു. നാസർ മാവൂർ സ്വാഗതവും അസ്ലം പാലത്ത് നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ