മനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് കേരളത്തിനകത്തും പുറത്തും ബഹ്റിൻ അടക്കമുള്ള ഗൾഫ് രാഷ്ട്രങ്ങളിലും നടത്തിയ മദ്റസ പൊതു പരീക്ഷയിൽ ബഹ്റിനിലെ സമസ്ത മദ്റസകൾ ഉജ്ജ്വല വിജയം നേടി.
അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലെ മദ്റസാ വിദ്യാർഥികൾക്കാണ് പൊതു പരീക്ഷ നടന്നത്.
ബഹ്റിൻ അടക്കമുള്ള ഗൾഫ് നാടുകളിൽ ഏപ്രിൽ 2, 3 തീയതികളിൽ ഓണ്‍ലൈനായിട്ടാണ് ഈ വർഷം പൊതുപരീക്ഷ നടന്നത്.
ബഹ്റിനിൽ നിന്ന് മനാമ, റഫ, ജിദാലി, ഹൂറ, ഗുദൈബിയ്യ, ഉമ്മുൽ ഹസം, ഹമദ് ടൗണ്‍, മുഹറഖ്, ഹിദ്ദ്, ബുദയ്യ എന്നീ പത്ത് മദ്റസകളിൽ നിന്നായി 162 വിദ്യാർഥികളാണ് ഇത്തവണ പൊതു പരീക്ഷയെഴുതിയത്.
ഏറ്റവും കൂടുതൽ മാർ ക്ക് നേടിയ വിജയികളുടെ പേരുവിവരങ്ങൾ
പ്ലസ് ടു:
ഒന്നാം സ്ഥാനം : ഫാത്തിമ സഹ്ല (മനാമ മദ്റസ)
രണ്ടാം സ്ഥാനം : ഫാത്തിമ ഫിദ (മനാമ മദ്റസ)
മൂന്നാം സ്ഥാനം : ഷിഫ് ല ഫിനു (മനാമ മദ്റസ)
പത്താം ക്ലാസ്:
ഒന്നാം സ്ഥാനം : നൂറ എം.വി . (റിഫ മദ്റസ)
രണ്ടാം സ്ഥാനം : ഫിദ മറിയം (റിഫ മദ്റസ)
മൂന്നാം സ്ഥാനം : ഇർഫാന. കെ (റിഫ മദ്റസ)
ഏഴാം ക്ലാസ്:
ഒന്നാം സ്ഥാനം : ആലിയ മറിയം (മനാമ മദ്റസ )
രണ്ടാം സ്ഥാനം : സന അശ്റഫ് (ജിദാലി മദ്റസ)
മൂന്നാം സ്ഥാനം : മുഹമ്മദ് യാസീൻ (മനാമ മദ്റസ ).
അഞ്ചാം ക്ലാസ് :
ഒന്നാം സ്ഥാനം: ഹിശാം ലത്തീഫ് (മനാമ മദ്റസ)
രണ്ടാം സഥാനം: മുഹമ്മദ് റിഫാൻ (ഹൂറ മദ്റസ)
മൂന്നാം സ്ഥാനം: നിസ് വ നൂറുദ്ധീൻ (മനാമ മദ്റസ)
സേ പരീക്ഷ, പുനർ മൂല്യനിർണയം എന്നിവക്കുള്ള നിശ്ചിത അപേക്ഷാ ഫോറവും വിശദാംശങ്ങളും വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജയികളെയും മദ്റസകളെയും അഭിനന്ദിക്കുന്നതായി റേഞ്ച്് ഭാരവാഹികളും സമസ്ത ബഹ്റിൻ കേന്ദ്ര-ഏരിയാ നേതാക്കളും അറിയിച്ചു.
മദ്റസകൾ മേയ് 15 ന് തുറക്കും
ബഹ്റിനിലെ സമസ്ത മദ്റസകൾ റംസാൻ അവധിക്കുശേഷം മേയ് 15 ന് ശനിയാഴ്ച മുതൽ തുറന്നു പ്രവർത്തനമാരംഭിക്കുമെന്ന് റേഞ്ച് ഭാരവാഹികൾ അറിയിച്ചു.
പുതുതായി അഡ്മിഷൻ തേടുന്ന വിദ്യാർത്ഥികളുടെ പ്രവേശനോത്സവവും ഇതേ ദിവസം നടക്കും. കൂടുതൽ വിവരങ്ങൾക്ക് +973 35107554, 33450553 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.