അബൂദബി: ഇന്ത്യ സോഷ്യൽ ആന്റ് കൾച്ചറൽ സെന്റർ അബൂദബിയിൽ സംഘടിപ്പിക്കുന്ന ഐ എസ്സി-യുഎഇ ഓപണ്‍ യൂത്ത് ഫെസ്റ്റിവൽ ജനുവരി 20ന് ആരംഭിക്കും. 22 വരെ നടക്കുന്ന ഫെസ്റ്റിവലിൽ വിവിധ കലാവിഭാഗങ്ങളിലായ 400 ഓളം പേർ പങ്കെടുക്കുമെന്ന് ഐഎസ് സി. ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കിഡ്സ് (36 വയസ്), സബ് ജൂനിയർ (79 വയസ്), ജൂനിയർ (10-12 വയസ്), സീനിയർ (13-15 വയസ്), സൂപ്പർ സീനിയർ (16-18 വയസ്) എന്നിങ്ങനെ അഞ്ച് കാറ്റഗറിയിലാണ് മൽസരങ്ങൾ അരങ്ങേറുക. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാ പ്രതിഭകൾ മാറ്റുരയ്ക്കുന്ന മൽസരങ്ങൾക്കായി ഐ എസ്സി അഞ്ച് വേദികളാണ് ഒരുക്കിയിരിക്കുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, ഫോക്ക് ഡാൻസ്, ഒഡീസി, സെമി ക്ലാസിക്കൽ ഡാൻസുകളും കർണാട്ടിക്, ഹിന്ദുസ്ഥാനി, ലളിതഗാനം, സിനിമാ ഗാനങ്ങൾ, വാദ്യോപകരണ സംഗീതം, മോണോ ആക്ട്, ഫാൻസി ഡ്രസ്, ഡ്രോയിംഗ്, പെയിന്റിംഗ് തുടങ്ങിയവയാണ് മൽസര ഇനങ്ങൾ. വിജയികളെ കാത്തിരിക്കുന്നത് മൂല്യമേറിയ സമ്മാനങ്ങളാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 16 വരെ പേരുകൾ രജിസ്റ്റർ ചെയ്യാം.
വാർത്താ സമ്മേളനത്തിൽ ഐ എസ് സി. പ്രസിഡന്റ് ഡി. നടരാജൻ, ജനറൽ സെക്രട്ടറി പി. സത്യബാബു, ട്രഷറർ ലിംസണ്‍ കെ. ജേക്കബ്, ലിറ്റററി സെക്രട്ടറി ദീപക് കുമാർ ഡാഷ്, ഭാവൻസ് സ്കൂൾ ചെയർമാൻ സൂരജ് രാമചന്ദ്രൻ, മെഡിയോർ ആന്റ് എൽ.എൽ.എച്ച്. ഹോസ്പിറ്റൽ ഓപറേഷൻസ് ഡയറക്ടർ ഡോ. നവീൻ ഹൂദ് അലി, അഹല്യ ബിസിനസ് ഡവലപ്മെന്റ് മാനേജർ ഹരിപ്രസാദ് എന്നിവർ പങ്കെടുത്തു.