സണ്ണി നെല്ലങ്കര മിസിസാഗയിൽ നിര്യാതനായി
Monday, January 21, 2019 6:53 PM IST
മിസിസാഗ (കാനഡ): തൃശൂർ നെല്ലങ്കര കുടുംബാംഗം പരേതരായ വർഗീസിന്‍റേയും കുഞ്ഞേഞ്ഞിയുടേയും മകൻ സണ്ണി നെല്ലങ്കര (81) മിസിസാഗയിൽ നിര്യാതനായി. സംസ്കാരം ജനുവരി 23 രാവിലെ 11 മുതൽ മിസിസാഗ ടർണർ ആൻഡ് പോർട്ടർ ഫ്യൂണറൽ ഹോമിലെ ശുശ്രൂഷകൾക്കുശേഷം . ഓക് വിൽ ഗ്ലെൻ ഓക്ക് മെമ്മോറിയൽ ഗാർഡനിൽ.

ഭാര്യ: ശാന്ത തൃശൂർ പെരിങ്ങായി കുടുംബാംഗം. മക്കൾ: വർഗീസ് നെല്ലങ്കര (കലിഫോർണിയ), ലോന നെല്ലങ്കര (ന്യൂയോർക്ക്). മരുമക്കൾ: ജോവൽ (ന്യൂയോർക്ക്).

അരനൂറ്റാണ്ടിലധികമായി കാനഡയിൽ എൻജിനിയറായി പ്രവർത്തിച്ചിരുന്ന സണ്ണി വിശ്രമ ജീവിതത്തിലായിരുന്നു. പൊതുദർശനം: ജനുവരി 23 ബുധനാഴ്ച രാവിലെ 10 മുതൽ 11 വരെ. സ്ഥലം: മിസിസാഗ ടർണർ ആൻഡ് പോർട്ടർ ഫ്യൂണറൽ ഹോമിൽ.

വിവരങ്ങൾക്ക് : 905 279 0539.

റിപ്പോർട്ട്: പി. പി. ചെറിയാൻ