മുള്ളറുടെ റിപ്പോർട്ട് പുറത്തു വിട്ടു; ട്രംപിന്‍റെ ജനപ്രീതി ഇടിഞ്ഞു
Sunday, April 21, 2019 11:45 AM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ റ​​ഷ്യ​​ൻ ഇ​​ട​​പെ​​ട​​ലി​​നെ​​ക്കു​​റി​​ച്ചു​​ള്ള അ​​ന്വേ​​ഷ​​ണ​​റി​​പ്പോ​​ർ​​ട്ട് പു​​റ​​ത്തു​​വ​​ന്ന​​തി​​നു പി​​ന്നാ​​ലെ ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​ന്‍റെ ജ​​ന​​പ്രീ​​തി​​യി​​ൽ ഇ​​ടി​​വ്. ട്രം​​പി​​ന്‍റെ ഭ​​ര​​ണം മി​​ക​​ച്ച​​തെ​​ന്നു പ​​റ​​യു​​ന്ന​​വ​​രു​​ടെ എ​​ണ്ണം 37 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ഞ്ഞു. ഏ​​പ്രി​​ൽ മ​​ധ്യ​​ത്തി​​ൽ ന​​ട​​ന്ന സ​​ർ​​വേ​​യി​​ൽ 40 ശ​​ത​​മാ​​നം പേ​​രു​​ടെ പി​​ന്തു​​ണ​​യു​​ണ്ടാ​​യി​​രു​​ന്നു. വ്യാ​​ഴാ​​ഴ്ച അ​​ന്വേ​​ഷ​​ണ റി​​പ്പോ​​ർ​​ട്ട് പു​​റ​​ത്തു​​വ​​ന്ന​​തി​​നു പി​​ന്നാ​​ലെ റോ​​യി​​ട്ടേ​​ഴ്സും ഇ​​പ്സോ​​സും ചേ​​ർ​​ന്ന് ഓ​​ൺ​​ലൈ​​ൻ സ​​ർ​​വേ ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു.

സ്പെ​​ഷ​​ൽ കോ​​ൺ​​സ​​ൽ റോ​​ബ​​ർ​​ട്ട് മു​​ള്ള​​റു​​ടെ അ​​ന്വേ​​ഷ​​ണ​​ത്തി​​ലെ പ്ര​​ധാ​​ന ക​​ണ്ടെ​​ത്ത​​ലു​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി 448 പേ​​ജു​​ള്ള റി​​പ്പോ​​ർ​​ട്ടാ​​ണ് വ്യാ​​ഴാ​​ഴ്ച കോ​​ൺ​​ഗ്ര​​സി​​നു സ​​മ​​ർ​​പ്പി​​ച്ച​​ത്.

2016-ലെ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ട്രം​​പി​​ന്‍റെ പ്ര​​ചാ​​ര​​ണ​​ടീ​​മും റ​​ഷ്യ​​ൻ​​ സം​​ഘ​​വും ത​​മ്മി​​ൽ ക്രി​​മി​​ന​​ൽ ഗൂ​​ഡാ​​ലോ​​ച​​ന ന​​ട​​ത്തി​​യ​​തി​​നു തെ​​ളി​​വി​​ല്ലെ​​ന്നു റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു. അ​​തേ​​സ​​മ​​യം, ട്രം​​പ് അ​​ന്വേ​​ഷ​​ണം ത​​ട​​സ​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ച്ചു​​വെ​​ന്ന സൂ​​ച​​ന​​ക​​ൾ പ​​ല​​ഭാ​​ഗ​​ത്താ​​യി ന​​ല്കി​​യി​​ട്ടു​​ണ്ട്. എ​​ന്നാ​​ൽ, ട്രം​​പ് അ​​ന്വേ​​ഷ​​ണം ത​​ട​​സ​​പ്പെ​​ടു​​ത്താ​​ൻ ​​ശ്ര​​മി​​ച്ചു​​വെ​​ന്ന നി​​ഗ​​മ​​ന​​ത്തി​​ൽ എ​​ത്തു​​ന്നി​​ല്ല​​താ​​നും.

ട്രം​​പി​​നെ കു​​റ്റ​​വി​​മു​​ക്ത​​നാ​​ക്കു​​ന്ന​​താ​​ണ് റി​​പ്പോ​​ർ​​ട്ടെ​​ന്ന് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ അ​​ഭി​​ഭാ​​ഷ​​ക​​ർ പ്ര​​തി​​ക​​രി​​ച്ചു. അ​​തേ​​സ​​മ​​യം, ഈ ​​റി​​പ്പോ​​ർ​​ട്ട് ആ​​ശ​​യ​​ക്കു​​ഴ​​പ്പ​​ത്തി​​ലാ​​ക്കു​​ന്ന​​താ​​ണെ​​ന്നും പൂ​​ർ​​ണ റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ക്ക​​ണ​​മെ​​ന്നും ഹൗ​​സ് ജു​​ഡീ​​ഷ​​റി ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​നും പ്ര​​തി​​പ​​ക്ഷ ഡെ​​മോ​​ക്രാ​​റ്റ് നേ​​താ​​വു​​മാ​​യ ജെ​​റി നാ​​ഡ്‌​​ല​​ർ ഉ​​ത്ത​​ര​​വി​​റ​​ക്കി.