ഡാ​ള​സി​ൽ ഹെ​വ​ൻ​ലി കോ​ൾ വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​ൻ മേ​യ് 31 മു​ത​ൽ
Saturday, May 18, 2019 1:18 AM IST
ഡാ​ള​സ്: ഡാ​ള​സ് ഹെ​വ​ൻ​ലി കോ​ൾ ച​ർ​ച്ച് വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​ൻ മേ​യ് 31 മു​ത​ൽ ജൂ​ണ്‍ 2 വ​രെ ന​ട​ത്ത​പ്പെ​ടു​ന്നു. 31 നു ​വൈ​കി​ട്ട് 6.30നും ​ജൂ​ണ്‍ ഒ​ന്ന് രാ​വി​ലെ 10.30നും ​വൈ​കി​ട്ട് 6.30നും, ​ജൂ​ണ്‍ 2 രാ​വി​ലെ 9.30 നും ​വൈ​കി​ട്ട് 6.30 നു​മാ​ണ് സു​വി​ശേ​ഷ യോ​ഗ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.


യു​കെ​യി​ൽ നി​ന്നു​ള്ള ദൈ​വ​വ​ച​ന പ​ണ്ഡി​ത​നും ഗ്രീ​ൻ​ലൈ​റ്റ് ഒൗ​ട്ട് റീ​ച്ച് പ്രൊ​ജ​ക്റ്റി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നു​മാ​യ ലൂ​ക് ബ്ര​ണ്ട്ലിം​ഗും, ഹ​വാ​യി​ൽ നി​ന്നു​ള്ള ഉ​ണ​ർ​വ് പ്രാ​സം​ഗീ​ക​നു​മാ​യ മൈ​ക്കി​ൾ ഹു​ഗ്സ് എ​ന്നി​വ​രാ​ണ് ഈ ​വ​ർ​ഷ​ത്തെ വ​ച​ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​നി​ലേ​ക്ക് ജാ​തി​മ​ത ഭേ​ദ​മെ​ന്യെ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി പാ​സ്റ്റ​ർ ര​ഞ്ജി​ത്ത് ജോ​ണ്‍ അ​റി​യി​ച്ചു.

വി​വ​ര​ങ്ങ​ൾ​ക്ക് : 214 422 6208, മാ​ത്യു ജോ​സ​ഫ് : 972 523 5745

സ്ഥ​ലം: ഹെ​വ​ൻ​ലി കോ​ൾ ച​ർ​ച്ച്
2605 എ​ൽ​ബി​ജെ ഫ്രീ​വെ
ഡാ​ള​സ് ടെ​ക്സ​സ് -75234

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ