ഡാ​ള​സി​ൽ ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് ആ​ന്‍റ് വെ​ൽ​ന​സ് ഫെ​യ​ർ ജൂ​ണ്‍ 15ന്
Thursday, May 23, 2019 2:46 PM IST
കാ​ര​ൾ​ട്ട​ണ്‍ (ഡാ​ള​സ്): അ​മേ​രി​ക്ക​ൻ മു​സ്ലീം വു​മ​ണ്‍ ഫി​സി​ഷ​ൻ​സ് അ​സോ​സി​യേ​ഷ​നും മ​ദീ​ന മ​സ്ജി​ത് ക​രോ​ൾ​ട്ട​നും സം​യു​ക്ത​മാ​യി ടെ​ക്സ​സ് ഹെ​ൽ​ത്ത് പ്ര​സ്ബി​റ്റീ​രി​യ​ൻ ഹോ​സ്പി​റ്റ​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജൂ​ണ്‍ 15നു ​പ​ത്താം ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് ആ​ന്‍റ് വെ​ൽ​ന​സ് ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.

ജൂ​ണ്‍ 15നു ​രാ​വി​ലെ 9.30 മു​ത​ൽ 1.30 വ​രെ കാ​ര​ൾ​ട്ട​ണ്‍ ഓ​ൾ​ഡ് ഡെ​ന്‍റ​നി​ലു​ള്ള മ​ദീ​നാ മ​സ്ജി​ത് ഓ​ഫ് ക​രോ​ൾ​ട്ട​ണി​ലാ​ണ് ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ചു ഡോ​ള​റാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്. അ​ഡ​ൽ​റ്റ് സ്ക്രീ​നിം​ഗ് (കൊ​ള​സ്ട്രോ​ൾ, ഗ്ലൂ​ക്കോ​സ്) തു​ട​ങ്ങി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ഡെ​ന്‍റ​ൽ പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

ഷൊ​ഹ​ബു ഖാ​ൻ : 469 855 7175
ന​റ്റാ​ഷ ഡു​റാ​നി : 817 760 8918

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ