എൻഎസ് എസ് ഓഫ് നോർത്ത് അമേരിക്ക അനുശോചിച്ചു
Monday, July 15, 2019 7:28 PM IST
ന്യൂജേഴ്‌സി: എൻഎസ്എസ് ഓഫ് നോർത്ത് അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്‍റും ഫൊക്കാന പ്രസിഡന്‍റുമായ മാധവൻ നായരുടെ മകൾ ജാനകി നായരുടെ നിര്യാണത്തിൽ എൻഎസ് എസ് ഓഫ് നോർത്ത് അമേരിക്ക അനുശോചിച്ചു.

വോൾ സ്ട്രീറ്റിൽ ജോലി ചെയ്തു ഉന്നത പദവിയിൽ എത്തിയ ജാനകി, ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന് തന്നെ മാതൃകയാക്കാവുന്ന സംഘാടക മികവുള്ള വ്യക്തിത്വമായിരുന്നുവെന്ന് പ്രസിഡന്‍റ് സുനിൽ നായർ അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ