ഡാളസ് കേരള അസോസിയേഷൻ സ്വീകരണം നൽകി
Wednesday, August 14, 2019 10:09 PM IST
എം.എൻ. കാരശേരിക്ക് ഡാളസിൽ സ്വീകരണം

ഡാളസ്: എം.എൻ. കാരശേരിക്ക് ഡാളസ് കേരള അസോസിയേഷൻ സ്വീകരണം നൽകി. അസോസിയേഷൻ ഓഫീസിൽ എത്തിചേർന്ന കാരശേ‌രിയെ ഐ. വർഗീസ്, പീറ്റർ നെറ്റോ, റോയ് കൊടുവത്ത്, ഡാനിയേൽ കുന്നേൽ, ജോസ് ഓച്ചാലിൽ എന്നിവർ ചേർന്നു സ്വീകരിച്ചു.

സമ്മേളനം എം.എൻ. കാരശേരി ഉദ്ഘാടനം ചെയ്തു. കേരള അസോസിയേഷൻ പ്രസിഡന്‍റ് റോയ് കൊടുവത്ത് സ്വാഗതം പറഞ്ഞു. ലാനാ ജനറൽ സെക്രട്ടറി ജോസൻ ജോർജ് അതിഥിയെ സദസിന് പരിചയപ്പെടുത്തി. അനുപമ സാം, റോസമ്മ ജോർജ്, സുരേഷ്, ദീപക് നായർ, ദീപാ സണ്ണി, ഗ്ലെൻണ്ട ജോർജ്, തോമസ് വർഗീസ്, ജോയ് ആന്‍റണി, ഹരിദാസ് തങ്കച്ചൻ, രാജൻ ഐസക്ക്, ഷിജു ജോർജ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

കെഎൽഎസ് പ്രസിഡന്‍റ് ജോസ് ഓച്ചാലിൽ മോഡറേറ്ററായിരുന്നു. അനശ്വർ മാമ്പിള്ളി പരിപാടിക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: പി.പി. ചെറിയാൻ