അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന് പുതിയ നേതൃത്വം
Saturday, August 17, 2019 4:55 PM IST
ന്യൂയോർക്ക്: ആകമാന സുറിയാനി സഭയുടെ കീഴിലുള്ള നോർത്ത് അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിനു പുതിയ നേതൃത്വം. ഡാളസ് ഷെറട്ടൻ ഹോട്ടലിൽ നടന്ന പള്ളി പ്രതിനിധി യോഗത്തിൽ അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു.

ഭദ്രാസനാധിപൻ യൽദൊ മോർ തീത്തോസ് മെത്രാപോലീത്തായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭദ്രാസനത്തിന്‍റെ പ്രവർത്തന റിപ്പോർട്ടും വരവുചെലവ് കണക്കുകളും ചർച്ച ചെയ്തു. ഭദ്രാസനത്തിന്‍റെ സമഗ്ര വികസനത്തിനായിട്ടുള്ള പദ്ധതികളും യോഗത്തിൽ ചർച്ചയായി.

പുതിയ ഭാരവാഹികളായി ഭദ്രാസന സെക്രട്ടറി ഫാ. പോൾ തോട്ടക്കാട്ട് (ഹൂസ്റ്റൻ), ഭദ്രാസന ജോയിന്‍റ് സെക്രട്ടറി ഫാ. ആകാശ് പോൾ (ന്യൂയോർക്ക്), ഭദ്രാസന ട്രഷറർ പി.ഒ. ജേക്കബ് (ന്യൂയോർക്ക്), ജോയിന്‍റ് ട്രഷറർ : കമാണ്ടർ ബാബു വടക്കേടത്ത് (ഡാളസ്) എന്നിവരേയും കൗൺസിൽ അംഗങ്ങളായി വെരി റവ. ഗീവർഗീസ് സി. തോമസ് കോർ എപ്പിസ്കോപ്പാ (ന്യൂയോർക്ക്), വെരി. റവ. ജോസഫ് സി. ജോസഫ് കോർ എപ്പിസ്കോപ്പാ (അറ്റ്ലാന്‍റ), വെരി റവ. സെഖറിയ തേലാപ്പിള്ളി കോർ എപ്പിസ്കോപ്പാ (ഷിക്കാഗോ), നിഷ വർഗീസ് (കലിഫോർണിയ), ഷെവലിയാർ ജയ്മോൻ സ്കറിയ (ഇല്ലിനോയ്), ബൈജു പട്ടശേരിൽ (കാനഡ), ജീമോൻ ജോർജ് (ഫില‍ഡൽഫിയ), ജോർജ് മാത്യു (ഡാളസ്), മോൻസി അബ്രഹാം (കാനഡ), റോയ് മാത്യു (ന്യൂയോർക്ക്), ഷാജി പീറ്റർ (നോർത്ത് കരൊളൈന) എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ