ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം ഗംഭീരമായി
Thursday, September 12, 2019 2:32 PM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ ഏഴാംതീയതി ശനിയാഴ്ച സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ചു ആഘോഷിച്ചു. 1400ല്‍ അധികം ആളുകള്‍ പങ്കെടുത്ത ഈ പരിപാടി ആഘോഷങ്ങള്‍കൊണ്ടും ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധ നേടി.

പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ സെക്രട്ടറി ജോഷി വള്ളിക്കളം ഏവരേയും സ്വാഗതം ചെയ്തു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സുധാകര്‍ ഒലേല തിരി തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിക്കുകയും, ബ്രിട്ടനിലെ ബ്രാഡ്‌ലി സ്റ്റോക്ക് സിറ്റി മേയര്‍ ടോം ആദിത്യ, സാമൂഹ്യ പ്രവര്‍ത്തക ഡോ. എം.എസ്. സുനില്‍, ഷിക്കാഗോ രൂപതാ വികാരി ജനറാള്‍ ഫാ. തോമസ് കടുകപ്പള്ളി, ഷാജന്‍ കുര്യാക്കോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുയും ചെയ്തു.

ഉച്ചകഴിഞ്ഞ് 4.30നു വിഭവസമൃദ്ധമായ ഓണസദ്യയോടെ ആരംഭിച്ചു. തുടര്‍ന്നു ചെണ്ടമേളങ്ങളുടേയും താലപ്പൊലിയുടേയും അകമ്പടിയോടെ ഘോഷയാത്രയായി പ്രധാന ഹാളിലേക്ക് പ്രവേശിച്ചു.

കേരളത്തിലെ പ്രളയ ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അത്താണിയായി 150ല്‍ അധികം വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് റിട്ടയേല്‍ഡ് പ്രഫസര്‍ ഡോ. എം.എസ് സുനിലിനെ മീറ്റിംഗില്‍ വച്ച് ആദരിക്കുകയുണ്ടായി. ഷിക്കാഗോയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിയിലെ അസോസിയേറ്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ച ജോസഫ് വിരുത്തികുളങ്ങരയേയും അനുമോദിച്ചു.

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരം ക്രിസ്റ്റഫര്‍ വര്‍ഗീസിനും, ജാസ്മിന്‍ വര്‍ഗീസിനും ചടങ്ങില്‍ വച്ച് സമ്മാനിച്ചു. ഇതിന്റെ ക്യാഷ് അവാര്‍ഡുകള്‍ സ്‌പോണ്‍സര്‍ ചെയ്തത് സാബു നടുവീട്ടിലും ചാക്കോ മറ്റിത്തപ്പറമ്പിലുമാണ്. ഈവര്‍ഷത്തെ കലാമേളയില്‍ കലാപ്രതിഭാ പട്ടമണിഞ്ഞ എയ്ഡന്‍ അനീഷിന് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയും, കലാതിലകപ്പട്ടമണിഞ്ഞ ജസ്‌ലിന്‍ ജിന്‍സണ് മൈക്കിള്‍ മാണിപറമ്പില്‍ സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയും വിതരണം ചെയ്തു.

ജോയിന്റ് സെക്രട്ടറി സാബു കട്ടപ്പുറം പരിപാടികളുടെ എം.സിയായിരുന്നു. ട്രഷറര്‍ ജിതേഷ് ചുങ്കത്ത് ഏവര്‍ക്കും കൃതജ്ഞതയര്‍പ്പിച്ചു. ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികളുടെ പ്രധാന കോര്‍ഡിനേറ്റര്‍ മനോജ് അച്ചേട്ടും, ജനറല്‍ കോര്‍ഡിനേറ്റര്‍ റോസ് വടകരയുമായിരുന്നു. ഷാബു മാത്യു, ഫിലിപ്പ് പുത്തന്‍പുര, സജി മണ്ണംചേരി, ജസി റിന്‍സി എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായും പരിപാടികള്‍ മനോഹരമാക്കി.

റോസ് വടകര കോറിയോഗ്രാഫി ചെയ്ത് നടത്തിയ മനോഹരമായ തിരുവാതിരയ്ക്കുശേഷം ഷിക്കാഗോയിലെ പ്രശസ്തമായ ഡാന്‍സ് സ്‌കൂളുകളിലെ കുട്ടികളുടെ ഡാന്‍സുകളും ജസി തരിയത്തിന്റെ നേതൃത്വത്തിലുള്ള ഗാനങ്ങളും, പോള്‍സണ്‍ കൈപറമ്പാട്ട് കോര്‍ഡിനേറ്റ് ചെയ്ത സ്‌കിറ്റും പരിപാടികള്‍ക്ക് കൊഴുപ്പേകി. യൂത്ത് പ്രതിനിധി കാല്‍വിന്‍ കവലയ്ക്കല്‍, ജോസ്‌ലിന്‍ എടത്തിപറമ്പില്‍, റോസ് വടകര എന്നിവര്‍ കലാപരിപാടികളുടെ അവതാരകരായിരുന്നു.

ഓണാഘോഷങ്ങളോടനുബന്ധിച്ച് വിമന്‍സ് ഫോറം കോര്‍ഡിനേറ്റ് ചെയ്ത അത്തപ്പൂക്കള മത്സരവും നടത്തി. റോസ് വടകര, ലീല ജോസഫ്, മേഴ്‌സി കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്ന് കോര്‍ഡിനേറ്റ് ചെയ്ത മത്സരത്തില്‍ ലത കൂള & ടീം ഒന്നാം സ്ഥാനവും, ട്രസി കണ്ടകുടി & ടീം രണ്ടാം സ്ഥാനവും, മരിയ സായി & ടീം മൂന്നാം സ്ഥാനവും നേടി.

ബാബു മാത്യു, ജോസ് സൈമണ്‍ മുണ്ടപ്ലാക്കല്‍, ആഗ്‌നസ് തെങ്ങുംമൂട്ടില്‍, ഷൈനി ഹരിദാസ്, സന്തോഷ് കുര്യന്‍, ലൂക്ക് ചിറയില്‍, ആല്‍വിന്‍ ഷിക്കോര്‍, സന്തോഷ് കാട്ടൂക്കാരന്‍, ചാക്കോ മറ്റിത്തപ്പറമ്പില്‍, ടോബിന്‍ തോമസ്, ജോര്‍ജ് പ്ലാമൂട്ടില്‍, രഞ്ചന്‍ ഏബ്രഹാം, ജിമ്മി കണിയാലി എന്നിവര്‍ ഓണാഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

പട്ടേല്‍ ബ്രദേഴ്‌സ്, റോയല്‍ മലബാര്‍ കേറ്ററിംഗ്, ജോണ്‍ & മോളി പുതുശേരില്‍, പുന്നൂസ് & പ്രതിഭ തച്ചേട്ട് ഫാമിലി എന്നിവര്‍ മെഗാ സ്‌പോണ്‍സര്‍മാരായും, ആന്‍ഡ്രൂ തോമസ് & ജോസ് ചാമക്കാല, ഔസേഫ് തോമസ്, സാബു & ഷോണ്‍ അച്ചേട്ട്, കുന്നേല്‍ ഡെന്റല്‍ സെന്റര്‍, ഡോ. ഏബ്രഹാം മാത്യു എന്നിവര്‍ ഗ്രാന്റ് സ്‌പോണ്‍സര്‍മാരായും മുന്നോട്ട് വന്ന് പരിപാടികള്‍ വിജയിപ്പിച്ചു.

റിപ്പോര്‍ട്ട്: ജോഷി വള്ളിക്കളം