ഡാളസിൽ വിദ്യാരംഭ ചടങ്ങുകളും സാഹിത്യ സമ്മേളനവും ഒക്ടോബർ 12 ന്
Wednesday, October 9, 2019 7:21 PM IST
ഡാളസ്: കേരളാ ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാരംഭ ചടങ്ങുകളും സാഹിത്യ സമ്മേളനവും ഒക്ടോബർ 12 ന് (ശനി) രാവിലെ 10 ന് കേരളാ അസോസിയേഷൻ ഹാളിൽ (3821 Broadway Blvd, Garland, TX 75043) നടക്കും. ക

കഴിഞ്ഞ അനേക വർഷങ്ങളായി കെഎൽഎസിന്‍റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന വിദ്യാരംഭ ചടങ്ങുകളിൽ അനേകം കുരുന്നുകൾ വിദ്യാരംഭം കുറിച്ചിട്ടുണ്ട്. തങ്ങളുടെ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുവാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ കെഎൽഎസ് ഭാരവാഹികളുമായി ബന്ധപ്പെടുക.

സാഹിത്യ സമ്മേളനത്തിൽ ഡോ. ദർശന മനയത്ത് ശശി ( Lecturer of Malayalam, University of Texas at Austin ) മുഖ്യ അതിഥിയായിരിക്കും. "മാറുന്ന മലയാളവും മറയുന്ന സംസ്കാരവും" എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടക്കുന്ന സാഹിത്യ ചർച്ചകളിൽ ജോസ് ഓച്ചാലിൽ, എബ്രഹാം തെക്കേമുറി, മീനു എലിസബത്ത്, അനുപ സാം, ഹരിദാസ് തങ്കപ്പൻ, സിജു വി. ജോർജ് തുടങ്ങിയവർ പങ്കെടുക്കും.

വിവരങ്ങൾക്ക്: ജോസ് ഓച്ചാലിൽ ( പ്രസിഡന്‍റ്) 469 363 5642, സിജു വി. ജോർജ് (സെക്രട്ടറി) 214 282 7758, ജോസൻ ജോർജ് (ട്രഷറർ) 469 767 3208.