ലാനാ ദേശീയ കൺവൻഷനിൽ കാവ്യാമൃതം
Wednesday, October 9, 2019 9:16 PM IST
ഡാളസ്: ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ നവംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ഡാളസില്‍ (ഡി.വിനയചന്ദ്രന്‍ നഗര്‍, ഡബിള്‍ട്രീ ഹോട്ടല്‍, 11611 ലൂണാ റോഡ്, ഫാര്‍മേഴ്‌സ് ബ്രാഞ്ച്, ടെക്‌സസ് 75 234) നടക്കുന്ന 11-ാമത് നാഷണൽ കണ്‍വന്‍ഷനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കാവ്യാമൃതം പരിപാടിയിൽ സ്വന്തം കവിത അവതരിപ്പിക്കാൻ ആഗ്രഹമുള്ളവർക്ക് അവസരം നൽകുന്നു.

ഓരോരുത്തർക്കും കവിതാവതരണത്തിനും സഹൃദയരുമായി സ്വന്തം കാവ്യാനുഭവം പങ്കുവയ്ക്കുന്നതിനുമായി അഞ്ചു മിനിറ്റായിരിക്കും ലഭിക്കുക . പങ്കെടുക്കാനാഗ്രഹിക്കുന്ന എഴുത്തുകാർ ഒക്ടോബർ 20 നു മുൻപായി മോഡറേറ്റർ മാരെ താഴെ കാണുന്ന ഈമെയിലിൽ അറിയിക്കണമെന്ന് അഭ്യർഥിച്ചു.

സന്തോഷ് പാല: [email protected],
ബിന്ദു ടിജി: [email protected]

വിവരങ്ങൾക്ക്: സന്തോഷ് പാല 516 263 7398, ബിന്ദു ടിജി 916 705 8568, ജോസൻ ജോർജ് 469 755 1988