ലാനാ ദേശീയ കണ്‍വെന്‍ഷനില്‍ കാവ്യാമൃതം
Sunday, October 13, 2019 3:01 PM IST
ഡാളസ്: നവംബര്‍ 1,2,3 തീയതികളില്‍ ഡാളസില്‍ (ഡി.വിനയചന്ദ്രന്‍ നഗര്‍, ഡബിള്‍ട്രീ ഹോട്ടല്‍, 11611 ലൂണാ റോഡ്, ഫാര്‍മേഴ്‌സ് ബ്രാഞ്ച്, ടെക്‌സസ് 75 234)വച്ചു നടക്കുന്ന ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാമതു നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കുന്ന കാവ്യാമൃതം പരിപാടിയിലേക്ക് അമേരിക്കയിലേയും കാനഡയിലേയും കവിതാ പ്രേമികകളെ ക്ഷണിച്ചു. ഈ പരിപാടിയില്‍ സ്വന്തം കവിത അവതരിപ്പിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ് .

ഓരോരുത്തര്‍ക്കും കവിതാവതരണത്തിനും സഹൃദയരുമായി സ്വന്തം കാവ്യാനുഭവം പങ്കുവെക്കുന്നതിനുമായി അഞ്ചു മിനിറ്റായിരിക്കും ലഭിക്കുക . പങ്കെടുക്കാനാഗ്രഹിക്കുന്ന എഴുത്തുകാര്‍ ഒക്ടോബര്‍ 20 നു മുന്‍പായി മോഡറേറ്റര്‍ മാരെ താഴെ കാണുന്ന ഈമെയിലില്‍ അറിയിക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു. സന്തോഷ് പാല:[email protected], ബിന്ദു ടിജി: [email protected]

കൂടുതല്‍ വിവരങ്ങള്‍ക്ക്: സന്തോഷ് പാല: 5162637398, ബിന്ദു ടിജി : 9167058568, ജോസന്‍ ജോര്‍ജ്ജ് : 4697551988.

റിപ്പോര്‍ട്ട്: സിജു വി. ജോര്‍ജ്