പാ​സ​ഡീ​ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ഒ​ക്ടോ​ബ​ർ 26ന്
Monday, October 14, 2019 10:49 PM IST
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണി​ലെ പ്ര​മു​ഖ പ്ര​വാ​സി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ പാ​സ​ഡീ​ന മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ​ന്‍റെ (പി​എം​എ) വാ​ർ​ഷി​കാ​ഘോ​ഷം വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ഒ​ക്ടോ​ബ​ർ 26 നു ​ശ​നി​യാ​ഴ്ച ന​ട​ത്ത​പ്പെ​ടും.

ട്രി​നി​റ്റി മാ​ർ​ത്തോ​മാ ദേ​വാ​ല​യ ഹാ​ളി​ൽ വ​ച്ച് (5810, Almeda Genoa Rd, Houston, TX 77048) ന​ട​ത്ത​പ്പെ​ടു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വൈ​കു​ന്നേ​രം ആ​റി​ന് ആ​രം​ഭി​ക്കും. ഫോ​ർ​ട്ബെ​ൻ​ഡ് കൗ​ണ്ടി കോ​ർ​ട്ട് ജ​ഡ്ജും മ​ല​യാ​ളി​യു​മാ​യ ജൂ​ലി മാ​ത്യു മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

ഹൂ​സ്റ്റ​നി​ലെ പ്ര​ശ​സ്ത ഗാ​യ​ക​ർ ആ​ല​പി​ക്കു​ന്ന അ​ടി​പൊ​ളി ഗാ​ന​ങ്ങ​ൾ, നൃ​ത്ത​ങ്ങ​ൾ, നി​ര​വ​ധി സ്കി​റ്റു​ക​ൾ, മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ​ത്തി​നു മി​ക​വ് ന​ൽ​കും. ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലേ​ക്കു ഏ​വ​രെ​യും സ​ഹ​ർ​ഷം സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ഡി​ന്ന​റും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

തോ​മ​സ് ഉ​മ്മ​ൻ (പ്ര​സി​ഡ​ണ്ട്) - 281 745 1779
ബി​ജു ഇ​ട്ട​ൻ (സെ​ക്ര​ട്ട​റി ) 713 480 4532
റോ​ബി​ൻ ഫെ​റി (ട്ര​ഷ​റ​ർ) - 832 331 5700

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി