ഫി​ലി​പ്പ് ചെ​റി​യാ​ന് അ​മേ​രി​ക്ക​ൻ ക​ർ​ഷ​ക​ശ്രീ അ​വാ​ർ​ഡ്
Thursday, October 17, 2019 10:09 PM IST
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് കേ​ന്ദ്ര​മാ​യി 2009 മു​ത​ൽ എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്തി​വ​രു​ന്ന അ​മേ​രി​ക്ക​ൻ ക​ർ​ഷ​ക​ശ്രീ അ​വാ​ർ​ഡ് റോ​ക്ക്ലാ​ൻ​ഡ് കൗ​ണ്ടി​യി​ൽ നി​ന്നു​ള്ള ഫി​ലി​പ്പ് ചെ​റി​യാ​ൻ (സാം) ​ഈ​വ​ർ​ഷ​ത്തെ ഒ​ന്നാം സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​നാ​യി.

ര​ണ്ടാം സ​മ്മാ​നം ലോം​ഗ്ഐ​ല​ന്‍റി​ൽ നി​ന്നു​ള്ള ബാ​ലാ വി​നോ​ദും, മൂ​ന്നാം സ​മ്മാ​നം ഈ​സ്റ്റ് മെ​ഡോ​യി​ൽ നി​ന്നു​ള്ള സു​രേ​ഷ് തോ​മ​സും അ​ർ​ഹ​രാ​യി.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ തി​ര​ക്കു​പി​ടി​ച്ച ജീ​വ​ത​ത്തി​നി​ട​യി​ൽ ന​മ്മു​ടെ നാ​ടി​ന്‍റെ പൈ​തൃ​കം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നും വ്യാ​യാ​മം, മാ​ന​സി​ക സ​ന്തോ​ഷം, കൂ​ടാ​തെ ശു​ദ്ധ​മാ​യ പ​ച്ച​ക്ക​റി​ക​ൾ ഉ​ൽ​പാ​ദി​പ്പി​ച്ച് ക​ഴി​ക്കു​ന്ന​തി​നും ല​ക്ഷ്യം​വ​ച്ചു തു​ട​ങ്ങി​യ ഈ ​പ​രി​പാ​ടി​യി​ലേ​ക്ക് ഇ​തു​വ​രേ​യും ന​ല്ല സ​ഹ​ക​ര​ണ​മാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ക​ർ​ഷ​ക​ശ്രീ അ​വാ​ർ​ഡി​ന്‍റെ പ​ത്താം വാ​ർ​ഷി​കം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫി​ലി​പ്പ് മ​ഠ​ത്തി​ൽ (917 459 7819), കു​ഞ്ഞ് മാ​ലി​യി​ൽ (516 503 8082), സ​ക്ക​റി​യാ ക​രു​വേ​ലി (516 285 3085), ബേ​ബി​ക്കു​ട്ടി തോ​മ​സ് (516 974 1735), ജെ​യിം​സ് പി​റ​വം (516 603 1749).

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം