കാൻസാസ് സെന്‍റ് തെരേസ സീറോ മലബാർ മിഷനിൽ തിരുനാൾ 26, 27 തീയതികളിൽ
Saturday, October 19, 2019 5:27 PM IST
കാൻസസ്: സെന്‍റ് തെരേസ സീറോ മലബാർ കാത്തലിക് മിഷനിൽ തിരുനാൾ ഒക്ടോബർ 26, 27 (ശനി, ഞായർ) തീയതികളിൽ ആഘോഷിക്കുന്നു.

26 ന് വൈകുന്നേരം 5 ന് പ്രദക്ഷിണം, ലുത്തീനിയ, വിശുദ്ധ കുർബാന എന്നിവ നടക്കും. 27ന് വൈകുന്നേരം 5 നു നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ഷിക്കാഗോ സീറോ മലബാർ രൂപത സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിക്കും. മിഷിഗൺ അയേൺവുഡ് ഔവർ ലേഡി ഓഫ് പീസ് പാരിഷ് പാസ്റ്റർ ഫാ. ബിനു ജോസഫ് കിഴുകാണ്ടിയിൽ, കാൻസസ് സിറ്റി സെന്‍റ് തെരേസ സീറോ മലബാർ കാത്തലിക് മിഷൻ ഡയറക്ടർ ഫാ. സിനോജ് തോമസ് എന്നിവരും തിരുകർമങ്ങളിൽ പങ്കെടുക്കും.

സെന്‍റ് കാതറിൻ ഓഫ് സൈന പാരിഷിലാണ് ആഘോഷങ്ങൾ നടക്കുന്നത്.

വിവരങ്ങൾക്ക്: ഷൈജു ആന്‍റണി ലോനപ്പൻ (ട്രസ്റ്റി) 913 568 4041, ഷർമിൻ ജോസ് 9783978123 (ട്രസ്റ്റി), സിമി മനോജ് 913 237 5247 (ട്രസ്റ്റി).

റിപ്പോർട്ട്: പി.പി. ചെറിയാൻ