ഫിലഡൽഫിയായിൽ ട്രൈസ്റ്റേറ്റ് കേരളാഫോറത്തിന്‍റെ കേരളദിനാഘേഷങ്ങൾ ഒക്ടോബർ 26 ന്
Monday, October 21, 2019 8:12 PM IST
ഫിലഡൽഫിയ: കേരള പിറവിയുടെ 64ാം വാർഷികം ഫിലഡൽഫിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാഫോറം ഒക്ടോബർ 26 ന് (ശനി) വൈകുന്നരം 5:30 മുതൽ പന്പ ഇന്ത്യൻ കമ്യൂണിറ്റി സെന്‍ററിൽ (9726 ബസൽറ്റൻ അവന്യു) 19115 ൽ ആഘോഷിക്കുന്നു

സാംസ്കാരിക സമ്മേളനത്തിൽ പെൻസിൽവേനിയ ലിങ്കൻ യുണിവേഴ്സിറ്റി പ്രഫസർ ദിവ്യ നായർ മുഖ്യ അതിഥിയായിരിക്കും. ഫിലഡൽഫിയായിലെ സാമുഹിക, സാംസ്ക്കാരിക നേതാക്കൾ പങ്കെടുക്കുന്ന. പൊതുയോഗവും തുടർന്ന് കേരളത്തനിമയാർന്ന കലാസംസ്ക്കാരിക പരിപാടികളും ഉണ്‍ടായിരിക്കും.

ആഘോഷ പരിപാടികളുടെ വിജയത്തിനായി ട്രൈസ്സ്റ്റേറ്റ് കേരളാഫോറം ചെയർമാൻ ജോഷി കുര്യാക്കോസിന്‍റെ നേതൃത്വത്തിൽ ആഘോഷകമ്മിറ്റി ചെയർമാൻ സുധ കർത്ത, ടി.ജെ തോംസണ്‍ (ജനറൽ സെക്രട്ടറി), ഫീലിപ്പോസ് ചെറിയാൻ (ട്രഷറർ), സുമോദ് നെല്ലിക്കാല, ജീമോൻ ജോർജ്ജ്, ജോർജ് നടവയൽ, ജോർജ് ഓലിക്കൽ, റോണി വറുഗീസ്, അലക്സ് തോമസ്, രാജൻ സാമുവൽ, സുരേഷ് നായർ, എന്നിവരും അംഗ സംഘടനകളുടെ പ്രതിനിധികളും പ്രവർത്തിക്കുന്നു.