സാൻഹോസെയിൽ ക്രിസ്മസ് കാരളിനു തുടക്കം കുറിച്ചു
Wednesday, December 4, 2019 8:13 PM IST
സാന്‍ഹൊസെ: ക്‌നാനായ കാത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കലിഫോര്‍ണിയയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ക്രിസ്മസ് കാരൾ ഡിസംബര്‍ ഒന്നിനു തുടക്കം കുറിച്ചു.

ഫാ.സജി പിണര്‍ക്കയിലിന്‍റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം വാര്‍ഡ് പ്രതിനിധികളായ ജിസ്‌മോള്‍ പുതുശേരില്‍, ജോര്‍ജ് കുപ്ലാനിക്കല്‍, കുഞ്ഞുമോള്‍ തറയില്‍, കൊച്ചുമോന്‍ കൊക്കരവാലയില്‍, മാര്‍ക്ക് നെടുചിറ, ചിന്നു ഇലഞ്ഞിക്കല്‍, ഷിബു കാരിമറ്റം, സജി പുളിക്കല്‍, ബേബി പുല്ലുകാട്, സ്റ്റീഫന്‍ കുടിലില്‍, നോബിള്‍ പടിഞ്ഞാറത്ത്, മണിക്കുട്ടി പാലനില്‍ക്കുംമുറിയില്‍, റിന്‍ലി മൂലക്കാട്ട്, ലൈബ പുതിയേടം, ഷിദി പാറശേരില്‍, മഞ്ചു വല്ലയില്‍, മനു പെരുങ്ങേലില്‍, സിബി ചെമാരപ്പള്ളില്‍ എന്നിവര്‍ ഉണ്ണിയേശുവിന്‍റെ രൂപം ഫാ. സജി പിണര്‍ക്കയിൽനിന്നും കെസിസിഎന്‍സി പ്രസിഡന്‍റ് വിവിന്‍ ഓണശേരിൽനിന്നും ഏറ്റുവാങ്ങി. തുടർന്നു ഡിസംബര്‍ 21 വരെയുള്ള ദിവസങ്ങളില്‍ കമ്യൂണിറ്റിയിലെ എല്ലാ ഭവനങ്ങളിലും സന്ദർശനം നടത്തും.