വര്‍ഗീസ് ടി. എബ്രഹാം സ്റ്റാറ്റന്‍ഐലന്‍ഡില്‍ നിര്യാതനായി
Friday, December 6, 2019 12:09 PM IST
ന്യുയോര്‍ക്ക്: കുമ്പനാട് താഴത്തെക്കുറ്റ് കുടുംബാംഗം വര്‍ഗീസ് ടി. എബ്രഹാം (ബാബു, 63) സ്റ്റാറ്റന്‍ഐലന്‍ഡില്‍ നിര്യാതനായി. സ്റ്റാറ്റന്‍ഐലന്‍ഡ് മര്‍ത്തോമ്മാ പള്ളി ഇടവകാംഗമാണ്.

ഷൈനി വര്‍ഗീസ് ആണു ഭാര്യ. ഷിബിന്‍ വര്‍ഗീസ്, നിബിന്‍ വര്‍ഗീസ്, കെസിയ വര്‍ഗീസ് എന്നിവര്‍ മക്കള്‍.
പരേതരായ ടി.പി. ഏബ്രഹാംചിന്നമ്മ ദമ്പതികളുടേ നാലാമത്തെ പുത്രനായ ബാബു തിരുവല്ല മര്‍ത്തോമ്മാ കോളജില്‍ നിന്നു ബിരുദം നേടിയ ശേഷം ആധുനിക ഫോട്ടോഗ്രഫിയില്‍ പഠനം നടത്തി. തുടര്‍ന്ന് സൗദി അറേബ്യയില്‍ ദീര്‍ഘകാലം സ്വന്തമായി സ്റ്റുഡിയോ സ്ഥാപിച്ച് ബിസിനസ് രംഗത്ത് സജീവമായി.

അമേരിക്കയില്‍ കിഡ്‌നി സെന്റര്‍, ഐലന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ എന്നിവിടങ്ങളില്‍ ഡയാലിസിസ് ടെക്‌നിഷ്യനായി പ്രവൃത്തിച്ചു വരികയായിരുന്നു.

സ്റ്റാറ്റന്‍ ഐലന്‍ഡ് മര്‍ത്തോമ്മാ ദേവലായത്തിലെ സജീവാംഗവും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ സാനിധ്യവുമായിരുന്നു. കുടുംബത്തിന്റെ സ്വന്തമായ കുമ്പനാട് സെന്റ്രല്‍ സ്റ്റുഡിയോയിലും സൗദിയിലും ഫോട്ടോഗ്രഫി രംഗത്ത് പ്രതിഭ തെളിയിച്ചു.

തോമസ് താഴത്തേക്കുറ്റ്, പരേതയായ ശോശാമ്മ മാത്യു, മറിയാമ്മ വര്‍ഗീസ്, ജോയമ്മ തോമസ്, ജയിംസ് ഏബ്രഹാം എന്നിവര്‍ സഹോദരരാണ്.

നിര്യാണത്തില്‍ മാര്‍ത്തോമ്മാ പള്ളി വികാരി ഫാ. ജോണ്‍സണ്‍ ഏബ്രഹാം, സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് തോമസ് തോമസ് പാലത്ര, എക്യുമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഫാ. സോജു വര്‍ഗീസ്, കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡ് പ്രസിഡന്റ് ഇടിക്കുള ചാക്കോ തുടങ്ങിയവര്‍ അനുശോചിച്ചു.

പൊതുദര്‍ശനം: ഡിസംബര്‍ ആറിനു വെള്ളി വൈകുന്നേരം നാലു മുതല്‍ ഒമ്പതു വരെ: സ്റ്റാറ്റന്‍ ഐലന്‍ഡ് മര്‍ത്തോമ്മാ ചര്‍ച്ച്, 134 ഫേബര്‍ സ്റ്റ്രീറ്റ്, സ്റ്റാറ്റന്‍ ഐലന്‍ഡ്, ന്യു യോര്‍ക്ക് 10302.

സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 9നു മാര്‍ത്തോമ്മ ദേവാലയത്തില്‍, തുടര്‍ന്നു സംസ്‌കാരം ഫെയര്‍വ്യൂ സെമിത്തെരിയില്‍. 1852 വിക്ടറി ബുലവാര്‍ഡ്, സ്റ്റാറ്റന്‍ ഐലന്‍ഡ്, ന്യു യോര്‍ക്ക് 10314
(വിവരങ്ങള്‍ക്ക് കടപ്പാട്: റോഷിന്‍ മാമ്മന്‍)
ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം