രോഗമുക്തമായ ജീവിതത്തിന് ഏക മാർഗം തനതു രീതിയിലുള്ള ഭക്ഷണം
Friday, December 6, 2019 7:51 PM IST
ഫിലഡൽഫിയ: ലോകത്തിന്‍റെ ഏതു ഭാഗത്തായാലും മനുഷ്യന്‍റെ ഭക്ഷണ രീതിയാണ് രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നതെന്നും കലർപ്പില്ലാത്തതും തനതു രീതിയിലുള്ളതുമായ ഭക്ഷണ രീതി ഏറ്റവും വൃത്തിയോടുകൂടി ' പ്രചരിപ്പിക്കേണ്ടതിന്‍റെ ആവശ്യകത അനുദിനം കൂടിക്കൊണ്ടിരിക്കുകയാണെന്നും കേരളത്തിലെ പ്രശസ്ത ഫുഡ് ബ്രാന്‍റ് ആയ അൽമാഇദയുടെ ചെയർമാൻ സാദിഖ് കടവിലും ഭാര്യയും കമ്പനി ഫിനാൻസ് ഡയറക്ടറുമായ ഉമൈബാൻ സാദിഖും പറഞ്ഞു.

ബിരിയാണി മീൽ മാത്രമല്ല ഓരോ ഭക്ഷണ സംസ്കാരങ്ങളിലുമുള്ള തനത് ഭക്ഷണ രീതികളെ അടുത്തറിയുന്നതിനും അൽമാഇദയുടെ ബ്രാന്‍റിംഗ് വികസിപ്പിക്കുന്നതിനുമായി ഹൃസ്വ സന്ദർശനത്തിന് അമേരിക്കയിൽ എത്തിയ ഇവർ ഫിലഡൽഫിയയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു.

ഇന്ത്യയിലെ തനത് വിഭവമായ ബിരിയാണിയെ ആദ്യമായി യന്ത്രസഹായത്താൽ നിർമിച്ചു വിതരണം നടത്തി ചരിത്രം സൃഷ്ടിച്ച ഗ്രൂപ്പാണ് അൽമാഇദ എത്ത്നിക് ഫുഡ്സ് .

അനാരോഗ്യകരമായ ജങ്ക് ഫുഡ് സംസ്കാരത്തിന് നാട്ടിൽ കടുത്ത നിയന്ത്രങ്ങൾ വരുന്ന പശ്ചാത്തലത്തിൽ പുതുതായി അൽമാഇദ അവതരിപ്പിക്കുന്ന തനതു രീതിയിലുള്ള ബ്രഡ് മീൽ കോമ്പോകൾക്ക് ഇന്ത്യയിലും യൂറോപ്പിലും അമേരിക്കയിലും ഒരേ പോലെ തന്നെ വലിയ വിപണന സാധ്യതകൾ ഉണ്ടെന്ന് ഇവർ അറിയിച്ചു.


അരിയും വിവിധ തരം മാംസങ്ങളും സമ്മിശ്രമാക്കിയ ലോകത്തെ എല്ലാ തരം ബിരിയാണികൾ.
മാംസവും പച്ചക്കറികളും വിവിധ തരം ബ്രഡുകളും ചേർന്ന എല്ലാതരം ബ്രഡ് മീൽ കോമ്പോകൾ.
അരിയിലും ഗോതമ്പിലും തയാറാക്കുന്ന ഇന്ത്യൻ ബ്രഡുകളെ വീണ്ടും വാഴയിലയിൽ പൊതിഞ്ഞ് നീരാവിയിൽ തയാർ ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഹെൽത്തിയായ RAZIM_BANN എന്ന ഏറ്റവും വിശിഷ്ട വിഭവം. ഇതെല്ലാമാണ് അൽമാഇദയുടെ ഇപ്പോഴത്തെ വിഭവങ്ങൾ.

അനുദിനം ഉത്പന്നങ്ങളുടെ ശ്രേണി വർധിപ്പിച്ചു കൊണ്ടിരിക്കുന്ന അൽമാഇദയുമായി ചേർന്ന് ബിസിനസ് രംഗത്തു വരാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക. നമ്പറിലും - സന്തോഷ് അബ്രഹാം +1 ( 215 ) 6056914, സാബു സ്കറിയ +1 (267 ) 9807 923, സിറാജ് +1 (267) 2585282 നമ്പറുകളിലേക്കും കാനഡയിൽ ഉള്ളവർ സോണി അബ്രഹാം +1 ( 647 ) 5753007.